KPA Majeed | 'ചിലര്‍ മത്സരിക്കാതെ യുയുസിയാവുന്നു'; വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളെന്ന് കെപിഎ മജീദ്

 


കണ്ണൂര്‍: (www.kvartha.com) പരീക്ഷ എഴുതാത്ത എസ് എഫ് ഐ നേതാവ് ജയിച്ച സംഭവം ഉള്‍പെടെ കേരളത്തില്‍ നടക്കുന്നത് ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ പി എ മജീദ് എം എല്‍ എ. മലബാറിനോടുള്ള വിദ്യഭ്യാസ വിവേചനത്തിനെതിരെ മുസ്്ലിം ലീഗ് ജില്ലാ കമിറ്റി കലക്‌ട്രേറ്റ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജോലി നേടാന്‍ അധ്യാപികയായ എസ് എഫ് ഐ നേതാവ് വ്യാജ സര്‍ടിഫികറ്റുണ്ടാക്കുമ്പോള്‍ മറ്റൊരാള്‍ പരീക്ഷ എഴുതാതെ ജയിക്കുന്നു. വേറെയൊരാള്‍ മത്സരിക്കാതെ യു യു സിയാവുന്നു. ഇങ്ങിനെ ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കാന്‍ സര്‍കാര്‍ തയ്യാറാവണം. വിഷയം പഠിക്കാന്‍ നിയോഗിച്ച കാര്‍ത്തികേയന്‍ കമമ്മിറ്റി റിപോര്‍ട്ടട് എന്തുകൊണ്ടാണ് പുറത്ത് വിടാത്തത്. മലബാറില്‍ ആയിരക്കണക്കിന് കുട്ടികള്‍ പുറത്തിരിക്കുമ്പോള്‍ തെക്കന്‍ ജില്ലകളില്‍ ഹ
യര്‍ സെകന്‍ഡറി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇവ മലബാറിലേക്ക് മാറ്റുന്നതില്‍ എന്താണ് പ്രശ്നം.

KPA Majeed | 'ചിലര്‍ മത്സരിക്കാതെ യുയുസിയാവുന്നു'; വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളെന്ന് കെപിഎ മജീദ്

ഓരോ വര്‍ഷവും സീറ്റ് വര്‍ധിപ്പിക്കുക മാത്രമാണ് സര്‍കാര്‍ ചെയ്യുന്നത്. ഇതിനാല്‍ തെക്കന്‍ ജില്ലകളിലെ ക്ലാസുകളില്‍ 25ഉം 30ഉം കുട്ടികള്‍ പഠിക്കുമ്പോള്‍ മലബാറില്‍ 55 കുട്ടികള്‍വരെയാണ് പഠിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കാന്‍ പുതിയ ബാചുകള്‍ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Keywords:  News, Kerala, Kerala-News, Kannur-News, Educational Sector, KPA Majeed, Muslim League, Protest, Criticism, News-Malayalam, Unheard things happening in educational sector: KPA Majeed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia