നിര്‍ബന്ധിച്ച് നല്‍കിയ ലോട്ടറി ടിക്കറ്റിന് അഞ്ചുകോടി; തങ്കച്ചനെ തേടിയെത്തിയത് അപ്രതീക്ഷിത ഭാഗ്യം
Dec 2, 2019, 16:05 IST
കോട്ടയം: (www.kvartha.com 02.12.2019) പൂജാ ബമ്പറിന്റെ അഞ്ചു കോടി രൂപയുടെ ഒന്നാം സമ്മാനം ആര്‍പ്പൂക്കര പനമ്പാലത്ത് കൊച്ചുവീട്ടില്‍ മെഡിക്കല്‍സിന്റെ ഉടമ പറയരുതോട്ടത്തില്‍ എ പി തങ്കച്ചന് ലഭിച്ചു. രണ്ടാഴ്ച മുന്‍പ് തമിഴ്നാട് സ്വദേശിയായ ലോട്ടറി വില്പനക്കാരനില്‍ നിന്നാണ് തങ്കച്ചന്‍ രണ്ടു ടിക്കറ്റ് വാങ്ങിയത്. ഇതില്‍ ആര്‍ ഐ 332952 എന്ന നമ്പറിനാണ് സമ്മാനമടിച്ചത്.
കഴിഞ്ഞയാഴ്ച രാവിലെ പള്ളിയില്‍ പോയി വന്ന് പതിവുപോലെ മെഡിക്കല്‍ സ്റ്റോറ് തുറക്കുന്നതിനിടയില്‍ ലോട്ടറി ഏജന്റായ അംസുപാണ്ഡ്യന്‍ നിര്‍ബന്ധിച്ച് രണ്ട് ടിക്കറ്റേല്‍പ്പിക്കുകയായിരുന്നു.
എല്ലാ ദിവസവും ലോട്ടറി വില്പനക്കാരന്‍ മെഡിക്കല്‍ സ്റ്റോറില്‍ എത്തുമായിരുന്നു. ചൊവ്വാഴ്ച പള്ളിയില്‍ പോയ ശേഷം 8.45 ഓടെയാണ് തങ്കച്ചന്‍ കടയിലെത്തുന്നത്. അന്ന് ലോട്ടറി എടുത്ത ശേഷമാണ് കട തുറന്നത്. ശനിയാഴ്ച ഫലം പുറത്തു വന്നെങ്കിലും തങ്കച്ചന്‍ ലോട്ടറി ഒത്തുനോക്കിയിരുന്നില്ല.
ഞായറാഴ്ച്ച രാവിലെ ലോട്ടറി വില്പനക്കാരന്‍ വിളിച്ച് ടിക്കറ്റ് നോക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തങ്കച്ചന്‍ കുടമാളൂര്‍ പള്ളിയില്‍ പോയിരിക്കയായിരുന്നു. പത്തരയോടെ തിരികെയെത്തിയപ്പോള്‍ ലോട്ടറി വില്പനക്കാരന്‍ വീട്ടിലുണ്ട്. പിന്നീട് ഇയാളുടെ ഫലവുമായി ഒത്തു നോക്കിയപ്പോഴാണ് സമ്മാനം താനെടുത്ത ടിക്കറ്റിനാണെന്ന് ഉറപ്പിച്ചത്.
ഭാര്യ: അനിമോള്‍, മക്കള്‍ :ടോണി (ജര്‍മ്മനിയില്‍ എം ടെക് വിദ്യാര്‍ത്ഥി), മകള്‍: ടെസ (നട്ടാശേരി മംഗളം കോളേജില്‍ രണ്ടാം വര്‍ഷ ബി ആര്‍ വിദ്യാര്‍ത്ഥി). സമ്മാനത്തുകയില്‍ നിശ്ചിത ശതമാനം മെഡിക്കല്‍ കോളേജിലും കുടമാളൂര്‍ പള്ളിയിലും എത്തുന്ന പാവങ്ങള്‍ക്ക് മരുന്നു വാങ്ങാനും മറ്റും നല്‍കുമെന്ന് തങ്കച്ചന്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
കഴിഞ്ഞയാഴ്ച രാവിലെ പള്ളിയില്‍ പോയി വന്ന് പതിവുപോലെ മെഡിക്കല്‍ സ്റ്റോറ് തുറക്കുന്നതിനിടയില്‍ ലോട്ടറി ഏജന്റായ അംസുപാണ്ഡ്യന്‍ നിര്‍ബന്ധിച്ച് രണ്ട് ടിക്കറ്റേല്‍പ്പിക്കുകയായിരുന്നു.
എല്ലാ ദിവസവും ലോട്ടറി വില്പനക്കാരന്‍ മെഡിക്കല്‍ സ്റ്റോറില്‍ എത്തുമായിരുന്നു. ചൊവ്വാഴ്ച പള്ളിയില്‍ പോയ ശേഷം 8.45 ഓടെയാണ് തങ്കച്ചന്‍ കടയിലെത്തുന്നത്. അന്ന് ലോട്ടറി എടുത്ത ശേഷമാണ് കട തുറന്നത്. ശനിയാഴ്ച ഫലം പുറത്തു വന്നെങ്കിലും തങ്കച്ചന്‍ ലോട്ടറി ഒത്തുനോക്കിയിരുന്നില്ല.
ഞായറാഴ്ച്ച രാവിലെ ലോട്ടറി വില്പനക്കാരന്‍ വിളിച്ച് ടിക്കറ്റ് നോക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തങ്കച്ചന്‍ കുടമാളൂര്‍ പള്ളിയില്‍ പോയിരിക്കയായിരുന്നു. പത്തരയോടെ തിരികെയെത്തിയപ്പോള്‍ ലോട്ടറി വില്പനക്കാരന്‍ വീട്ടിലുണ്ട്. പിന്നീട് ഇയാളുടെ ഫലവുമായി ഒത്തു നോക്കിയപ്പോഴാണ് സമ്മാനം താനെടുത്ത ടിക്കറ്റിനാണെന്ന് ഉറപ്പിച്ചത്.
ഭാര്യ: അനിമോള്‍, മക്കള്‍ :ടോണി (ജര്‍മ്മനിയില്‍ എം ടെക് വിദ്യാര്‍ത്ഥി), മകള്‍: ടെസ (നട്ടാശേരി മംഗളം കോളേജില്‍ രണ്ടാം വര്‍ഷ ബി ആര്‍ വിദ്യാര്‍ത്ഥി). സമ്മാനത്തുകയില്‍ നിശ്ചിത ശതമാനം മെഡിക്കല്‍ കോളേജിലും കുടമാളൂര്‍ പള്ളിയിലും എത്തുന്ന പാവങ്ങള്‍ക്ക് മരുന്നു വാങ്ങാനും മറ്റും നല്‍കുമെന്ന് തങ്കച്ചന്‍ അറിയിച്ചു.
Keywords: News, Kerala, Kottayam, Lottery, Lottery Seller, Church, Ticket, Unexpected Luck Come from Lottery Ticket
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.