അന്താരാഷ്ട്ര പദവി നേടി പരിയാരം ഗ്രാമ പഞ്ചായത്ത്; യുനസ്‌കോ പുരസ്‌കാരം ഭിന്നശേഷി ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകും

 


ADVERTISEMENT


തളിപ്പറമ്പ്:  (www.kvartha.com 03.06.2020) കോവിഡ് ചികിത്സാരംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന പരിയാരം മെഡിക്കല്‍ കോളേജിനു ശേഷം പരിയാരം ഗ്രാമ പഞ്ചായത്തും അന്താരാഷ്ട്ര ശ്രഡയിലേക്ക് ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായിചിതപ്പിലെപൊയില്‍ സാംസ്‌കാരിക നിലയത്തില്‍ സി.ഡി.എം.ആര്‍.പി ഡിസബിലിറ്റി മാനേജ്മെന്റ് ക്ലിനിക്ക് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് യുനസ്‌കോ അംഗീകാരം ലഭിച്ചത്.

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് പരിയാരം ഗ്രാമപഞ്ചായത്തിന് യുനെസ്‌കോ ചെയര്‍ പാര്‍ട്ണര്‍ പദവിയാണ് ലഭിച്ചത്. ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് പരിയാരം ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം (സി.ഡി.എം.ആര്‍.പി) പദ്ധതിയുടെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്തിന് ഐക്യരാഷ്ട്രസഭയുടെ ശാസ്ത്ര വിദ്യാഭ്യാസ സാംസ്‌കാരിക സംഘടനയായ യുനെസ്‌കോയുടെ ചെയര്‍ പാര്‍ട്ണര്‍ പദവിയാണ് ലഭിച്ചത്. സാമൂഹ്യ അധിഷ്ഠിത ഭിന്നശേഷി പുനരധിവാസ മേഖലയില്‍ യുനെസ്‌കോ ചെയര്‍ പദവിയുള്ള ലോകത്തെ ആദ്യ പദ്ധതിയാണ് സി.ഡി.എം.ആര്‍.പി.  സാമൂഹ്യാധിഷ്ഠിത വൈകല്യ പരിപാലനം, പുനരധിവാസ മേഖലയിലെ നൂതന ചികിത്സാ പരിശീലന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ കേന്ദ്രം പ്രവര്‍ത്തിക്കും.
അന്താരാഷ്ട്ര പദവി നേടി പരിയാരം ഗ്രാമ പഞ്ചായത്ത്; യുനസ്‌കോ പുരസ്‌കാരം ഭിന്നശേഷി ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകും

ഭിന്നശേഷിക്കാരുടെ പരിപാലന പുനരധിവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ ഏജന്‍സികള്‍ സ്ഥാപനങ്ങള്‍, വിദഗ്ധര്‍ എന്നിവയുടെ പരസ്പര സഹകരണം കൂടെ പരിയാരം ഗ്രാമപഞ്ചായത്തിലെ ഈ കേന്ദ്രത്തിന് ഉറപ്പുവരുത്താന്‍ കഴിയും. കഴിഞ്ഞ നാല് വര്‍ഷമായി പരിയാരം ഗ്രാമപഞ്ചായത്തില്‍ കേരള സാമൂഹ്യ നീതി വകുപ്പും കാലിക്കറ്റ് സര്‍വകലാശാല മനശാസ്ത്ര വിഭാഗവും സംയുക്തമായി നടത്തിവരുന്ന ഡിസബിലിറ്റി മാനേജ്മെന്റ് ക്ലിനിക്കിന്റെയും ഗ്രാമപഞ്ചായത്തിന്റയും മികവിനുള്ള നേട്ടമാണ് ഈ അംഗീകാരം. നിലവില്‍ പ്രവൃത്തി ദിനങ്ങളില്‍ പരിയാരം സി.ഡി.എം.ആര്‍.പി ക്ലിനിക്കില്‍ നൂറുകണക്കിന് ബുദ്ധിവികാസ വൈകല്യം സംഭവിച്ച 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള സമഗ്രവും സുസ്തിരവുമായ തെറാപ്പി സംവിധാനങ്ങളും മുതിര്‍ന്ന ഭിന്നശേഷിക്കാര്‍ക്കുള്ള ലൈഫ് സ്‌കില്‍ ട്രെയിനിംഗും കൂടാതെ അദ്ധ്യാപകര്‍, മറ്റു പ്രൊഫഷണല്‍സ്, രക്ഷിതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിദ്ധ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള ശാസ്ത്രീയമായ പരിശീലന പരിപാടികളും ഭിന്നശേഷി മേഖലയില്‍ നടന്നുവരുന്നുണ്ടെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.


Keywords:  Kerala, News, COVID19, Treatment, Medical College, Award, UNESCO award for Pariyaram Gram Panchayat
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia