Lottery | 20 കോടി രൂപയുടെ ബംപർ: അനിശ്ചിതത്വം നീങ്ങി: അജ്ഞാത ഭാഗ്യവാൻ ഒന്നാം സമ്മാനം കിട്ടിയ ടിക്കറ്റ് ഫെഡറൽ ബാങ്ക് ശാഖയിൽ രഹസ്യമായി കൈമാറി


● 20 കോടി ഒന്നാം സമ്മാനമായി ലഭിച്ച ടിക്കറ്റ് ചക്കരക്കൽ മുത്തു ഏജൻസിയുടെ സബ് ഏജൻസിയിലൂടെയാണ് വിതരണം ചെയ്തത്.
● ഒന്നാം സമ്മാനം കിട്ടിയത് പുറത്ത് അറിയാതിരിക്കാൻ ഭാഗ്യശാലി രംഗത്തുവന്നിരുന്നില്ല.
● ഒന്നാം സ്ഥാനം നേടിയ ടിക്കറ്റ് വിതരണം ചെയ്ത മുത്തു ഏജൻസിയുടെ ചക്കരക്കല്ലിലും ഇരിട്ടി ശാഖയിലും ലഡു വിതരണവും ബാൻഡ് മേളവും പടക്കം പൊട്ടിക്കലും എല്ലാം നടന്നിരുന്നു.
കണ്ണൂർ: (KVARTHA) ക്രിസ്തുമസ് -പുതുവത്സര ബംപറിൻ്റെ ഒന്നാം സമ്മാനം ആർക്കാണെന്നതിൻ്റെ അനിശ്ചിത്വത്വം നീങ്ങി.
ബംപർ സമ്മാനമായ 20 കോടിയുടെ ഭാഗ്യകുറി ടിക്കറ്റ് ഇരിട്ടി ഫെഡറൽ ബാങ്ക് ശാഖയിൽ ഏല്പിച്ചതായി സ്ഥിരീകരിച്ചു. തൻ്റെ വിലാസം വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സത്യൻ എന്ന പേരിലുള്ള ആൾ ബാങ്കിൽ നേരിട്ടെത്തി വ്യാഴാഴ്ച്ച രാവിലെ ടിക്കറ്റ് കൈമാറിയത്.
20 കോടി ഒന്നാം സമ്മാനമായി ലഭിച്ച ടിക്കറ്റ് ചക്കരക്കൽ മുത്തു ഏജൻസിയുടെ സബ് ഏജൻസിയിലൂടെയാണ് വിതരണം ചെയ്തത്. ഒന്നിച്ച് പത്തെണ്ണമാണ് സത്യനെന്നയാൾ എടുത്തത്. ഒന്നാം സമ്മാനം കിട്ടിയത് പുറത്ത് അറിയാതിരിക്കാൻ ഭാഗ്യശാലി രംഗത്തുവന്നിരുന്നില്ല. കോടിശ്വരനായ സത്യനെ തേടി മാധ്യമങ്ങൾ അന്വേഷണം നടത്തിയെങ്കിലും നേരത്തെ അഭ്യുഹമുണ്ടായിരുന്ന സത്യനെന്നയാളും കുടുംബവും ഒന്നാം സമ്മാനം അടിച്ചുവെന്ന വാർത്ത നിഷേധിച്ചു രംഗത്തുവരികയായിരുന്നു.
പയഞ്ചേരി സ്വദേശിയായ സത്യനാണ് ഈ കാര്യം നിഷേധിച്ചത്. എന്നാൽ ഒന്നാം സ്ഥാനം നേടിയ ടിക്കറ്റ് വിതരണം ചെയ്ത മുത്തു ഏജൻസിയുടെ ചക്കരക്കല്ലിലും ഇരിട്ടി ശാഖയിലും ലഡു വിതരണവും ബാൻഡ് മേളവും പടക്കം പൊട്ടിക്കലും എല്ലാം നടന്നിരുന്നു. ഒന്നാം സമ്മാനക്കാരൻ മാത്രം രംഗത്തുവരാതെയായതോടെ ഈ കാര്യത്തിൽ അഭ്യുഹം നിലനിന്നിരുന്നു. ഭാഗ്യവാൻ ബാങ്കിലെത്തിയതോടെ കോടീശ്വരൻ ആരെന്നറിയാനുള്ള ആഗ്രഹത്തിൽ പലരും ബാങ്ക് അധികൃതരെയും ബന്ധപ്പെടുന്നുണ്ട്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
The uncertainty regarding the winner of the Christmas-New Year bumper prize has ended, as the unknown winner anonymously handed over the ticket to the bank.
#ChristmasPrize #BumperPrize #Kannur #MysteryWinner #FederalBank #LotteryWinner