Ration Distribution | ഇ പോസ് സെര്‍വര്‍ തകരാര്‍ പരിഹരിക്കാനായില്ല; സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടുത്ത 2 ദിവസം കൂടി അടച്ചിടും

 


തിരുവനന്തപുരം: (www.kvartha.com) ഇ പോസ് സെര്‍വര്‍ സംവിധാനത്തിലെ തകരാര്‍ പരിഹരിക്കാനാവാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടുത്ത രണ്ടുദിവസം കൂടി അടച്ചിടും. തകരാര്‍ പരിഹരിക്കാന്‍ രണ്ടുദിവസം വേണമെന്ന് നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ ആവശ്യപ്പെട്ടു. 29ന് റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. 

എന്‍ഐസിയുടെ സെര്‍വറിലെ തകരാര്‍ കാരണം കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങിയിരിക്കുകയാണ്. ഇ-പോസ് മെഷീനുകളിലെ തകരാര്‍ പരിഹരിക്കാന്‍ വേണ്ടി സംസ്ഥാനത്തെ റേഷന്‍ കടകള്‍ 4 മണി വരെ അടച്ചിടുമെന്ന് രാവിലെ അറിയിച്ചിരുന്നു. സെര്‍വര്‍ തകരാര്‍ മൂലം തുടര്‍ച്ചയായി റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. 

മെഷീന്‍ തകരാര്‍ മൂലം പാലക്കാടും റേഷന്‍ വിതരണം മുടങ്ങി. നാലു ദിവസമായി ജില്ലയില്‍ റേഷന്‍ വിതരണം സെര്‍വര്‍ തകരാര്‍ മൂലം പ്രതിസന്ധിയിലാണ്. വയനാട്ടിലും റേഷന്‍ വിതരണം മുടങ്ങിയിരുന്നു. നാലു ദിവസമായി ഇവിടെയും റേഷന്‍ വിതരണം സെര്‍വര്‍ തകരാര്‍ മൂലം പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടു ദിവസം അടച്ചിരുന്ന തരത്തിലേക്ക് എത്തിയത്. 

അതേസമയം, ഈ മാസത്തെ റേഷന്‍ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടിയിട്ടുണ്ട്. ആറാം തീയതി മുതല്‍ മാത്രമേ മെയിലെ റേഷന്‍ വിതരണം തുടങ്ങൂ. ഇ പോസ് സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ ശാശ്വത നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. 

Ration Distribution | ഇ പോസ് സെര്‍വര്‍ തകരാര്‍ പരിഹരിക്കാനായില്ല; സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടുത്ത 2 ദിവസം കൂടി അടച്ചിടും


Keywords: News, Kerala, Kerala-News, Thiruvananthapuram-News, Thiruvananthapuram, Machine, Error, E pose, Ration, Ration Distribution, Minister, News-Malayalam, Unable to resolve server error; Ration shops in the state will remain closed tomorrow and day after.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia