SWISS-TOWER 24/07/2023

ടിപ്പുവിന്റെ ഓര്‍മകളെ പോലും ഭയപ്പെട്ട് സംഘ്പരിവാര്‍; ടിപ്പു സുല്‍ത്വാന്റെ ചരിത്രം നമ്മുടെ ഭാവിതലമുറ വായിക്കരുത്; സ്‌കൂള്‍ സിലബസില്‍ നിന്ന് ടിപ്പു ചരിത്രം എടുത്തുകളഞ്ഞ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ തീരുമാനത്തെ ശക്തമായി പിന്തുണയ്ക്കുന്നു; ബിജെപി എംപി ശോഭ കരന്ദ്ലജെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഉഡുപ്പി: (www.kvartha.com 31.10.2019) ടിപ്പുവിന്റെ ഓര്‍മകള്‍ പോലും വരും തലമുറയ്ക്ക് അന്യമാക്കാന്‍ ബിജെപി ശ്രമം. ടിപ്പു സുല്‍ത്വാന്റെ ചരിത്രം നമ്മുടെ ഭാവിതലമുറ വായിക്കാനിടവരരുതെന്ന് ബിജെപി എംപി ശോഭ കരന്ദ്ലജെ പറഞ്ഞു. സ്‌കൂള്‍ സിലബസില്‍ നിന്ന് ടിപ്പു ചരിത്രം എടുത്തുകളഞ്ഞ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ നീക്കത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍. ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള പാഠം സ്‌കൂള്‍ കുട്ടികളുടെ സിലബസില്‍ നിന്ന് എടുത്തുകളയാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നും അവര്‍ ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

കര്‍ണാടകയോട് ടിപ്പു അനീതി കാണിച്ചു. മഡികേരി നായകന്റെ വംശത്തെ അദ്ദേഹേം നശിപ്പിച്ചു. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ടിപ്പു ജയന്തി ആഘോഷം റദ്ദാക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അത് ചെയ്തില്ല. അധികാരമേറ്റ ഒരു മാസത്തിനുള്ളില്‍ യെഡിയൂരപ്പ സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷം റദ്ദാക്കി. പ്രകടനപത്രിക പ്രകാരം ഞങ്ങള്‍ വാക്ക് പാലിച്ചു. എന്തിനാണ് ചരിത്രത്തില്‍ ടിപ്പു സുല്‍ത്താനെപ്പോലുള്ളവരെ രേഖപ്പെടുത്തുന്നത്? ശോഭ ചോദിച്ചു.

ടിപ്പുവിന്റെ ഓര്‍മകളെ പോലും ഭയപ്പെട്ട് സംഘ്പരിവാര്‍;  ടിപ്പു സുല്‍ത്വാന്റെ ചരിത്രം നമ്മുടെ ഭാവിതലമുറ വായിക്കരുത്; സ്‌കൂള്‍ സിലബസില്‍ നിന്ന് ടിപ്പു ചരിത്രം എടുത്തുകളഞ്ഞ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ തീരുമാനത്തെ ശക്തമായി പിന്തുണയ്ക്കുന്നു; ബിജെപി എംപി ശോഭ കരന്ദ്ലജെ

''നം വികസിപ്പിച്ചെടുത്ത മൈസൂര്‍ വൊഡയാറുകളെ ടിപ്പു പിന്നില്‍ കുത്തുകയായിരുന്നു. സ്‌കൂളുകളുടെയും കോളജുകളുടെയും സിലബസില്‍ ടിപ്പുവിന്റെ ഒരു രേഖയും ഉണ്ടാകരുത്. ഇത് എന്റെ അഭിപ്രായമാണ്. അദ്ദേഹത്തിന്റെ എല്ലാ പ്രവൃത്തികളും സിലബസില്‍ നിന്ന് തന്നെ ഇല്ലായ്മ ചെയ്യണം. ഭൂരിപക്ഷം ആളുകളോടും അനീതി കാണിക്കുകയും പരിവര്‍ത്തനം ചെയ്യുകയും ചെയ്ത ടിപ്പുവിനെക്കുറിച്ച് ഒരു പാഠവും ആവശ്യമില്ല. ആയിരക്കണക്കിന് ആളുകളെ കൊന്ന ടിപ്പുവിന്റെ ചരിത്രം നമ്മുടെ ഭാവിതലമുറ വായിക്കരുത്. കുട്ടികള്‍ ഈ ഈ രാജ്യത്ത് ജീവിച്ച മഹാനായ മനുഷ്യരുടെ ചരിത്രങ്ങള്‍ വായിച്ചാല്‍ മതി''.

'സ്വാതന്ത്ര്യസമരസേനാനികളുടെ ചരിത്രം നാം വായിക്കണം. ടിപ്പു സുല്‍lറയന്റ ചരിത്രം വളച്ചൊടിക്കുന്നതില്‍ ഒരു ചോദ്യവുമില്ല. ടിപ്പു സുല്‍ത്താനെ മഹത്വവത്കരിക്കുന്ന നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ടിപ്പുവിനെക്കുറിച്ച് വായിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് വിപണിയിലും ലൈബ്രറികളിലും പുസ്തകങ്ങള്‍ ലഭിക്കും. ആവശ്യമെങ്കില്‍, സിദ്ധരാമയ്യയും എച്ച് ി കുമാരസ്വാമിയും ഈ പുസ്തകങ്ങള്‍ വായിക്കട്ടെ. അവരുടെ അടുത്ത തലമുറ ഇത് വായിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതും നല്ലതാണ്''. ശോഭ കൂട്ടിച്ചേര്‍ത്തു.

ടിപ്പു ജയന്തി ആഘോഷിക്കുമെന്ന ബിജെപി നേതാവ് ശരത് ബച്ചേഗൗഡയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍, 'ഏത് സന്ദര്‍ഭത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് തനിക്കറിയില്ലെന്നും അതിനെ കുറിച്ച് തങ്ങള്‍ അദ്ദേഹത്തോട് ചോദിക്കുമെന്നും ശോഭ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: Kerala, News, BJP, History, school, Chief Minister, Children, Karnataka, Celebration, Udupi: Proper to remove lessons on Tipu Sultan from school syllabus - MP Shobha Karandlaje
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia