By-election | ഉപതിരഞ്ഞെടുപ്പ്: സിപിഎം പാർടി ഗ്രാമമായ ചെറുതാഴം പഞ്ചായതിലെ 16-ാം വാർഡിൽ യുഡിഎഫിന് അട്ടിമറി വിജയം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പയ്യന്നൂർ: (www.kvartha.com) സിപിഎം പാർടി ഗ്രാമമായ ചെറുതാഴം പഞ്ചായതിലെ 16-ാം വാർഡ് കക്കോണി വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് അട്ടിമറി വിജയം. ഉപതിരഞ്ഞെടുപ്പിൽ 80 വോടിന് യുഡിഎഫ് സ്ഥാനാർഥി യു രാമചന്ദ്രനാണ് വിജയിച്ചത്. സിപിഎമിൻ്റെ സിറ്റിംഗ് സീറ്റാണ് പിടിച്ചെടുത്തത്.

By-election | ഉപതിരഞ്ഞെടുപ്പ്: സിപിഎം പാർടി ഗ്രാമമായ ചെറുതാഴം പഞ്ചായതിലെ 16-ാം വാർഡിൽ യുഡിഎഫിന് അട്ടിമറി വിജയം

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഒരു വോടിനാണ് രാമചന്ദ്രൻ പരാജയപ്പെട്ടിരുന്നത്. 25 വർഷങ്ങൾക്ക് ശേഷമാണ് ഈ വാർഡിൽ കോൺഗ്രസ് ജയിക്കുന്നത്. ഇതേ സമയം കണ്ണൂർ കോർപറേഷൻ പള്ളിപ്രം ഡിവിഷൻ വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭൂരിപക്ഷം വർധിപ്പിച്ച് സീറ്റ് നിലനിർത്തി യുഡിഎഫിലെ എ ഉമൈബ എൽഡിഎഫിലെ ടിവി റുക്സാനയെ 1015 വോടിന് പരാജയപ്പെടുത്തി. മുസ്ലീം ലീഗ് സ്ഥാനാർഥിയാണ് ഉമൈബ.

Keywords: News, Kerala, Kannur, UDF, Election, Politics, Payannur, Congress, Candidate, CPM,   UDF wins in 16th Ward of Cheruthazham Panchayat.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia