SWISS-TOWER 24/07/2023

Panchayath Pesident | അടിമാലി പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്; ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി 22കാരി

 



ഇടുക്കി: (www.kvartha.com) അടിമാലി പഞ്ചായത്തിന്റെ പ്രസിഡന്റായി 22കാരി. ഭരണം വീണ്ടും യുഡിഎഫ് നേടിയതോടെ സിപിഐയില്‍ നിന്ന് യുഡിഎഫിലെത്തിയ സനിത സജിയാണ് പുതിയ പഞ്ചായത്ത് പ്രസിഡന്റ്. ഇതോടെ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരിക്കുകയാണ് സനിത സജി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സനിത സജി സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. ഉച്ചയ്ക്കുശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ കെഎസ് സിയാദ് വൈസ് പ്രസിഡന്റായി.
Aster mims 04/11/2022

21 അംഗങ്ങളുടെ പഞ്ചായത്തില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് 9, സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. സിപിഐയില്‍ നിന്ന് രാജിവച്ചെത്തിയ പഞ്ചായത്തംഗത്തിന്റെയും സ്വതന്ത്രന്റെയും പിന്തുണയോടെയാണ് ഒരു വര്‍ഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. 

Panchayath Pesident | അടിമാലി പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്; ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി 22കാരി


ഏകാധിപത്യപരമായ ഭരണമാണെന്നും വികസന പദ്ധതികള്‍ അട്ടിമറിക്കുന്നുവെന്നും ആരോപിച്ച് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോടീസ് നല്‍കിയിരുന്നു. മെയ് 23ന് അവിശ്വാസ പ്രമേയം ചര്‍ചക്കെടുത്തപ്പോള്‍ സനിതാ സജിയും ഇടതുമുന്നണിയോട് ചേര്‍ന്ന് നിന്നിരുന്ന സ്വതന്ത്രന്‍ വി ടി സന്തോഷും യുഡിഎഫിലേക്ക് ചേരുകയായിരുന്നു. ഇതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടത്.

21 അംഗങ്ങളുടെ ഭരണസമിതിയില്‍ 11 അംഗങ്ങളുടെ പിന്തുണ യുഡിഎഫിന് ലഭിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ഥിയായി എല്‍ഡിഎഫിലെ ഷിജി ബാബുവും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്‍ രഞ്ജിതയും മത്സരിച്ചു. നേരത്തെ സിപിഎമില്‍ നിന്നുള്ള ഷേര്‍ളി മാത്യുവായിരുന്നു അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.

Keywords:  News,Kerala,State,Idukki,Top-Headlines,President,UDF,Politics,party, UDF win in Adimali grama panchayath election 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia