19 സീറ്റില്‍ വിജയിക്കുമെന്ന് യു ഡി എഫ്; അവസാന മൂന്നുദിവസങ്ങളില്‍ കണ്ടത് ശക്തമായ രാഹുല്‍ തരംഗം, മോദി വിരുദ്ധതയും സംസ്ഥാന സര്‍ക്കാരിനെതിരായ വികാരവുമാണ് വിജയിക്കാനുള്ള മറ്റ് പ്രധാന ഘടകങ്ങള്‍, ടിക്കാറാം മീണയെ യോഗം അഭിനന്ദിച്ചു

 


തിരുവനന്തപുരം: (www.kvartha.com 13.05.2019) ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളില്‍ 19ലും വിജയിക്കുമെന്ന് ഇന്ന് നടന്ന യു.ഡി.എഫ് യോഗത്തില്‍ വിലയിരുത്തല്‍. പ്രചാരണത്തിന്റെ അവസാന മൂന്ന് ദിവസങ്ങളില്‍ ശക്തമായ രാഹുല്‍ തരംഗം പ്രകടമായി. ഇത് യുഡിഎഫിന് അനുകൂല സാഹചര്യം ഉണ്ടാക്കിയെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. ശക്തമായ മോദി വിരുദ്ധതയും സംസ്ഥാന സര്‍ക്കാരിനെതിരായ വികാരവും വിജയ സാധ്യത വര്‍ധിപ്പിക്കുന്നു.

19 സീറ്റില്‍ വിജയിക്കുമെന്ന് യു ഡി എഫ്; അവസാന മൂന്നുദിവസങ്ങളില്‍ കണ്ടത് ശക്തമായ രാഹുല്‍ തരംഗം, മോദി വിരുദ്ധതയും സംസ്ഥാന സര്‍ക്കാരിനെതിരായ വികാരവുമാണ് വിജയിക്കാനുള്ള മറ്റ് പ്രധാന ഘടകങ്ങള്‍, ടിക്കാറാം മീണയെ യോഗം അഭിനന്ദിച്ചു

ഇടത് അനുകൂല ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സര്‍ക്കാര്‍ വോട്ടര്‍ പട്ടികയില്‍ നിന്നും വ്യാപകമായി പേരുകള്‍ നീക്കം ചെയ്‌തെന്നും വോട്ടെടുപ്പിന്റെ ദിവസം അവസാന ഒരു മണിക്കൂറിലാണ് കള്ളവോട്ടുകള്‍ നടന്നതെന്നും യോഗം ആരോപിച്ചു. പാലക്കാടൊഴികെ 19 സീറ്റിലും മികച്ച വിജയമുണ്ടാകും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ യോഗം അഭിനന്ദിച്ചു. വോട്ടര്‍ പട്ടികയില്‍ പേരില്ലാതിരുന്നവര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, UDF, Rahul Gandhi, State, Goverment, Lok Sabha, Election, Narendra Modi, Voters, palakkad, Officer, udf will won in nineteen seats in kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia