UDF | ധര്‍മ്മടം പൊലീസ് സ്റ്റേഷനിലെത്തിയ വൃദ്ധമാതാവിനെയും കുടുംബത്തെയും അതിക്രൂരമായി മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് യുഡിഎഫ്

 


കണ്ണൂര്‍: (www.kvartha.com) മകനെ ജാമ്യത്തില്‍ ഇറക്കാന്‍ സ്റ്റേഷനില്‍ എത്തിയ വൃദ്ധ മാതാവിനെയും കുടുംബാംഗങ്ങളെയും ക്രൂരമായി മര്‍ദിച്ച ധര്‍മ്മടം പൊലീസ് സ്റ്റേഷന്‍ എച് എസ് ഒ ഇന്‍സ്പെക്ടര്‍ സ്മിതേഷിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് യുഡിഎഫ് ജില്ലാ നേതൃ യോഗം ആവശ്യപ്പെട്ടു.

ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയുന്ന ഒരു വൃദ്ധ മാതാവിനെയും കുടുംബാംഗങ്ങളെയുമാണ് പൊലീസ് സ്റ്റേഷനില്‍ ലാതികൊണ്ട് മര്‍ദിക്കുകയും മറ്റും ചെയ്തത്. കൂടാതെ അവര്‍ സഞ്ചരിച്ച കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. ഇത്തരം മനോനില തെറ്റിയ പൊലീസുകാരന്‍ പൊലീസ് സേനക്ക് തന്നെ അപമാനമാണെന്നും യുഡിഎഫ് നേതൃത്വ യോഗം വിലയിരുത്തി.

കേവലം ഒരു സസ്പെന്‍ഷന്‍ കൊണ്ട് മാത്രം ഇദ്ദേഹത്തെ പോലുള്ള പൊലീസുകാരെ നിലക്കുനിര്‍ത്താന്‍ ആവില്ല എന്നും ഒരു മുതിര്‍ന്ന പൗരയെന്ന പരിഗണന പോലും നല്‍കാതെ വൃദ്ധയായ മാതാവിനെ ആക്രമിച്ച ഈ പൊലീസുകാരനെതിരെ ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.

കെ എം ശാജിക്കെതിരെയുള്ള കോഴക്കേസിലെ വിജിലന്‍സ് എഫ് ഐ ആര്‍ കോടതി തള്ളിയ സാഹചര്യത്തില്‍ ഈ വിഷയം മുഖ്യപ്രാചരണ ആയുധമായി എടുത്ത് അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ച കെ വി സുമേഷും സിപിഎമും പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്നും യോഗം ആവശ്യപ്പെട്ടു.

UDF | ധര്‍മ്മടം പൊലീസ് സ്റ്റേഷനിലെത്തിയ വൃദ്ധമാതാവിനെയും കുടുംബത്തെയും അതിക്രൂരമായി മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് യുഡിഎഫ്

ചെയര്‍മാന്‍ പി ടി മാത്യു അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഡ്വ. അബ്ദുല്‍ കരീം ചേലേരി സ്വാഗതം പറഞ്ഞു. കെട്ടിട നികുതിയും ബില്‍ഡിംഗ് പെര്‍മിറ്റ് ഫീസും യാതൊരു തത്വതീക്ഷയുമില്ലാതെ ഭീമമായി വര്‍ധിപ്പിച്ച കേരള സര്‍കാരിന്റെ നികുതികൊള്ളക്കെതിരെ ഏപ്രില്‍ 26ന് ബുധനാഴ്ച യുഡിഎഫ് കമിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത് -മുന്‍സിപല്‍ - കോര്‍പറേഷന്‍ ഓഫീസുകളിലേക്ക് പ്രതിഷേധമാര്‍ചും ധര്‍ണയും നടത്തുവാന്‍ യോഗം തീരുമാനിച്ചു.

സികെ മുഹമ്മദ് മാസ്റ്റര്‍, ടി ജനാര്‍ദനന്‍, എസ് എ ശുക്കൂര്‍ ഹാജി, പി എം മുഹമ്മദ് കുഞ്ഞി ഹാജി, കെ വി കൃഷ്ണന്‍, രത്നകുമാര്‍ വൈദ്യര്‍, പ്രൊഫ. ജോണ്‍ ജോസഫ്, എല്‍ജി ദയാനന്ദന്‍,കെ പി സലീം, ജോണ്‍സന്‍ പി തോമസ്, വി പി സുഭാഷ്, സി കെ സഹജന്‍, എം ഉമര്‍, സി ടി സജിത്, ടി കെ അജിത്, കെ പി ജയാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  UDF wants police officer who beat up elderly mother and her family at Dharmadam police station to be dismissed from service, Kannur, News, Smithesh, Dismissed, UDF, Politics, Meeting, Attack, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia