പിണറായി വിജയന്‍ മത്സരിച്ച ധര്‍മടത്ത് കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
May 18, 2016, 14:42 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 18.05.2016) പിണറായി വിജയന്‍ മല്‍സരിച്ച ധര്‍മടം മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മണ്ഡലത്തില്‍
വ്യാപകമായി കള്ളവോട്ട് നടന്നതായി ആരോപിച്ച് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിനല്‍കിയിരുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്യാമറയിലെ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്. പിണറായി പഞ്ചായത്തില്‍മാത്രം അയ്യായിരത്തിലധികം കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് ധര്‍മടത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന്‍ ആരോപിച്ചു. കൂടുതല്‍ തെളിവുകള്‍ യു.ഡി.എഫ് ശേഖരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. ടി.പി. ഹരീന്ദ്രനാണ് ഇതുസംബന്ധിച്ച പരാതി തിരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയത്. ധര്‍മടം മണ്ഡലത്തിലെ പിണറായി പഞ്ചായത്തിലെ ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തതായാണു പരാതി. ഇതുമായി ബന്ധപ്പെട്ട നാല്‍പ്പതു പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറിയത്. കള്ളവോട്ട് ചെയ്തവരില്‍ പിണറായി പഞ്ചായത്ത് വനിതാ അംഗവും ഉള്‍പ്പെടുന്നു.
എന്നാല്‍ യു.ഡി.എഫിന്റെ ആരോപണം സി.പി.എം നിഷേധിച്ചു. ദൃശ്യങ്ങളില്‍ ഉള്ളവര്‍ സി.പി.എം പ്രവര്‍ത്തകരോ അനുഭാവികളോ അല്ലെന്നും കള്ളവോട്ടെന്നത് യു.ഡി.എഫിന്റെ പ്രചാരണവേലയാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പ്രതികരിച്ചു. തോല്‍ക്കുമ്പോള്‍ മാത്രം കള്ളവോട്ട് പറഞ്ഞ് യു.ഡി.എഫ് ജനങ്ങളെ വിഡ്ഢികളാക്കരുതെന്നും എം.വി.ജയരാജന്‍ പറഞ്ഞു.
Also Read:
മൂന്ന് മണ്ഡലങ്ങളില്‍ യു ഡി എഫ് വിജയം ഉറപ്പിച്ചു; നാല് സീറ്റ് നേടുമെന്ന് എല്‍ഡിഎഫ്, രണ്ടിടത്ത് വിജയമെന്ന് ബി ജെ പി

Keywords: UDF says large number of 'fake voters' in Dharmadam, complains to EC,Thiruvananthapuram, Allegation, CPM, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.