യു.ഡി.എഫ് വന്‍ ഭൂരിപക്ഷം നേടും: വി.എം സുധീരന്‍

 


തിരുവനന്തപുരം: (www.kvartha.com 10.04.2014) ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 1977 ലെ ഫലം ആവര്‍ത്തിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അഭിപ്രായപ്പെട്ടു. ഉയരുന്ന പോളിങ് ശതമാനം ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത് എന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിന് വന്‍ ഭൂരിപക്ഷം ലഭിക്കും. യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളുടെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പെന്നും സുധീരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് വി.എം സുധീരന്‍ ഇങ്ങനെ പ്രതികരിച്ചത്.
യു.ഡി.എഫ് വന്‍ ഭൂരിപക്ഷം നേടും: വി.എം സുധീരന്‍

ലോക സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യാം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia