യുഡിഎഫിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തല എന്ന് കെ സുധാകരന്‍; ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍വ്വേക്കെതിരെ രൂക്ഷ വിമര്‍ശനം
Jul 4, 2020, 16:57 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 04.07.2020) കേരളത്തില്‍ 2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കെ സുധാകരന്‍ എംപി. ഏഷ്യാനെറ്റ് ന്യൂസ്-സീ ഫോര്‍ സര്‍വേ രമേശ് ചെന്നിത്തലയെ തരം താഴ്ത്തിക്കാണിക്കാന്‍ ശ്രമിച്ചെന്നും സുധാകരന്‍ ആരോപിച്ചു.
'യുഡിഎഫിന്റെ വരാന്‍ പോകുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തലയാണ്. ചെന്നിത്തലയെ തരം താഴ്ത്തിക്കാണിക്കാനുള്ള ശ്രമമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍വ്വേ. മുന്‍ മുഖ്യമന്ത്രി ആയതിനാലാണ് ഉമ്മന്‍ ചാണ്ടിയെ ആളുകള്‍ പിന്തുണച്ചിട്ടുണ്ടാവുക എന്നും സുധാകരന്‍ പറഞ്ഞു.
എല്‍ഡിഎഫിന്റെ അഴിമതി ഒന്നൊന്നായി പുറത്തു കൊണ്ടുവന്നത് ചെന്നിത്തലയാണ്. പിണറായിക്ക് വേണ്ടി നടത്തിയ സര്‍വേയാണ് ഏഷ്യാനെറ്റ്-സീഫോര്‍ സര്‍വേ. പിണറായിയെ പ്രൊജക്ട് ചെയ്യാന്‍ ചാനല്‍ കോടികള്‍ വാരിക്കോരി ചെലവാക്കുന്നുണ്ട്. സിപിഎമ്മിന് വേണ്ടി കെട്ടിയുണ്ടാക്കിയ സര്‍വേ ആണിതെന്നും സുധാകരന്‍ ആരോപിച്ചു.
കോണ്‍ഗ്രസിലും യുഡിഎഫിലും ജന പിന്തുണ ആര്‍ക്കെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ അന്വേഷിച്ചത്. കോവിഡ് കാലത്ത് അടക്കം സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി കഥകള്‍ തുറന്ന് കാണിച്ചെന്ന് അവകാശപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങി ദേശീയ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സജീവമായ കെസി വേണുഗോപാലിന്റെ പേര് വരെ നേതൃമാറ്റ ചര്‍ച്ചകളില്‍ സജീവവുമാണ്.
പ്രതിപക്ഷ നേതാവിനപ്പുറത്ത് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകുമോ എന്ന ചോദ്യത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിന്തുണച്ചത് 47 ശതമാനം പേരാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പിന്തുണച്ചത് സര്‍വെയില്‍ പങ്കെടുത്ത 13 ശതമാനം പേര്‍. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് 12 ശതമാനം പേരുടെ പിന്തുണയാണ്.

Keywords: UDF next Kerala CM candidate is Ramesh Chennithala says K Sudhakaran MP, Kannur, News, Politics, K.Sudhakaran, Allegation, Ramesh Chennithala, Oommen Chandy, Chief Minister, Pinarayi vijayan, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.