Minister Antony Raju | മന്ത്രി ആന്റണി രാജുവിന്റെ കസേര തെറിപ്പിക്കുമോ? കേസ് പരിഗണിക്കാന്‍ വൈകുന്നതിനെതിരെ യു ഡി എഫ് ഹൈകോടതിയിലേക്ക്
Jul 19, 2022, 16:16 IST
തിരുവനന്തപുരം: (www.kvartha.com) മന്ത്രി ആന്റണി രാജു തൊണ്ടിമുതല്‍ മോഷ്ടിച്ചെന്ന കേസ് പരിഗണിക്കാന്‍ വൈകുന്നതിനെതിരെ യു ഡി എഫ് ഹൈകോടതിയിലേക്ക്. ഇതോടെ രണ്ടാം പിണറായി സര്‍കാരിന്റെ രണ്ടാമത്തെ വികറ്റും നഷ്ടപ്പെടുമോ എന്നാണ് ആശങ്ക.
ആന്റണി രാജുവിനെതിരായ ആരോപണം വളരെ ഗൗരവതരമാണ്. പ്രതിപക്ഷം ഇക്കാര്യം കഴിഞ്ഞദിവസവും നിയമസഭയില്‍ ഉന്നയിച്ചു. ഈ വിഷയം ഇനിയും നിയമസഭയില്‍ കൊണ്ടുവരും. നിയമപരമായ തടസങ്ങള്‍ ഉള്ളതുകൊണ്ട് ഈ വിഷയം ഇനിയും ഏത് രീതിയില്‍ നിയമസഭയില്‍ അവതരിപ്പിക്കണമെന്ന് യു ഡി എഫ് തീരുമാനിക്കും.
തൊണ്ടി മുതല്‍ മാറ്റി കുറ്റവാളിയെ രക്ഷപ്പെടുത്തിയെന്ന ഗുരുതരമായ കുറ്റം ചെയ്ത ഒരാള്‍ എങ്ങനെയാണ് മന്ത്രിസഭയില്‍ ഇരിക്കുന്നത്. ഇത്രയും കുറ്റംകൃത്യം ചെയ്തയാള്‍ക്ക് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ലെന്ന് നേതാക്കള്‍ പറയുന്നു.
ഹൈകോടതി വിജിലന്‍സിന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. തൊണ്ടി മുതല്‍ അടിച്ചുമാറ്റുന്ന പണി ഒരു അഭിഭാഷകനും ചെയ്യില്ല. ഹാഷിഷ് കേസിലെ പ്രതിയെ രക്ഷിക്കാനാണ് ഇങ്ങനെ ചെയ്തത്. ഈ കേസ് എന്തുകൊണ്ടാണ് ഇത്രകാലമായിട്ടും കോടതി പരിഗണിക്കാത്തതെന്നും അന്വേഷിക്കണം. ഈ കാലതാമസത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് ഹൈകോടതിക്ക് പരാതി നല്‍കും.
Keywords: UDF move to High Court against delay in considering case against Minister Antony Raju, Thiruvananthapuram, News, Politics, CPM, Minister, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.