Resigns | തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോട്ടയത്ത് യുഡിഎഫിൽ പൊട്ടിത്തെറി; ജില്ലാ ചെയർമാൻ സ്ഥാനം രാജിവെച്ച് സജി മഞ്ഞക്കടമ്പിൽ; മോന്‍സ് ജോസഫ് അപമാനിക്കുന്നുവെന്ന് ആരോപണം; മുന്നണിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായും അറിയിപ്പ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം(KVARTHA): ജില്ലയിലെ യുഡിഎഫിൽ പൊട്ടിത്തെറി. സജി മഞ്ഞക്കടമ്പിൽ യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും ജോസഫ് ഗ്രൂപ് ജില്ലാ പ്രസിഡൻ്റ് സ്ഥാനവും രാജിവച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച മുന്നണിയിലുണ്ടായിരുന്ന ഭിന്നതയാണ് മറനീക്കി പുറത്തുവന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജില്ലയിൽ മുന്നണിയുടെ ഒന്നാമൻ തന്നെ രാജിവെച്ചത് യുഡിഎഫിനും കനത്ത ആഘാതമായി.

Resigns | തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോട്ടയത്ത് യുഡിഎഫിൽ പൊട്ടിത്തെറി; ജില്ലാ ചെയർമാൻ സ്ഥാനം രാജിവെച്ച് സജി മഞ്ഞക്കടമ്പിൽ; മോന്‍സ് ജോസഫ് അപമാനിക്കുന്നുവെന്ന് ആരോപണം; മുന്നണിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായും അറിയിപ്പ്

മോന്‍സ് ജോസഫ് എംഎല്‍എ. തന്നെ അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് സജി മഞ്ഞക്കടമ്പിൽ രാജി സമര്‍പ്പിച്ചത്. പാര്‍ടിയില്‍ പി ജെ ജോസഫിനും മുകളിലാണ് മോന്‍സ് ജോസഫെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കി. പത്രിക സമര്‍പ്പണത്തിന് പോലും പങ്കെടുപ്പിച്ചില്ല. ഇനി യുഡിഎഫുമായി ഒരു ബന്ധവുമില്ലെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.


12 വർഷത്തിനിടെ നാല് തവണ മുന്നണിയും നാല് തവണ പാർടിയും മാറിയതിലൂടെ കേരളത്തിലെ ഏറ്റവും വലിയ കാലുമാറ്റക്കാരനായ ഫ്രാൻസിസ് ജോർജിനെ ഇടുക്കിയിൽ നിന്ന് കോട്ടയത്തേക്ക് ഇറക്കുമതി ചെയ്തത് ജില്ലയിലെ പാർടി നേതൃത്വത്തെ ഇല്ലായ്മ ചെയ്യാനാണെന്നാണ് സജി മഞ്ഞക്കടമ്പലിനെ അനുകൂലിക്കുന്നവരുടെ ആരോപണം.

കേരളാ കോൺ​ഗ്രസ് എമിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് പൂഞ്ഞാർ, ഏറ്റുമാനൂർ, സീറ്റുകളിൽ ഒന്ന് നൽകാം എന്ന് പറഞ്ഞ് കെ എം മാണിയുടെ മരണ ശേഷം സജിയെ പിജെ ജോസഫും മോൻസ് ജോസഫും ചേർന്ന് കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗത്തിലെത്തിച്ചത്. എന്നാൽ 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പരി​ഗണിച്ചില്ല. പകരം കോട്ടയം പാർലമെന്റിലേക്ക് പരി​ഗണിക്കാം എന്നായിരുന്നു വാഗ്ദാനം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് സ്ഥാനാർഥിയാവാൻ സജി മഞ്ഞക്കടമ്പിൽ ആഗ്രഹിച്ചിരുന്നു. അദ്ദേഹം പരസ്യമായി ഇക്കാര്യം പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ അദ്ദേഹത്തെ മാറ്റി നിർത്തുന്ന സമീപനമാണ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. നാമനിർദേശ പത്രിക സമർപ്പണ വേളയിൽ പോലും ഒഴിവാക്കി എന്നതടക്കമുള്ള അമർഷവും സജിക്ക് ഉണ്ടെന്നാണ് വിവരം.

തന്നെ വെട്ടി കോട്ടയത്തേക്ക് ഇടുക്കിയിൽ നിന്ന് ഫ്രാൻസിസ് ജോർജിനെ കൊണ്ടുവന്നത് മോൻസ് ജോസഫിന്റെ പരിശ്രമത്തിലാണെന്നാണ് സജി പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതലകളിൽ നിന്ന് പോലും പാർടി ജില്ലാ പ്രസിഡന്റും മുന്നണി ചെയർമാനുമായ സജിക്ക് അവഗണന നേരിട്ടതോടെയാണ് സുപ്രധാന പദവികളിൽ നിന്ന് പടിയിറങ്ങുന്നത്. അദ്ദേഹത്തിന്റെ തുടർന്നുള്ള നീക്കം ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.

Keywords: News, Malayalam News, Kerala,  Kottayam, Lok Sabha Election, Congres, Politics, UDF, UDF Kottayam District Chairman Saji Manjakadampil resigned 
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia