യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടികള്‍ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റുന്നു
Jun 7, 2012, 19:30 IST
കോഴിക്കോട്: യു.ഡി.എഫ് സര്‍ക്കാരിന്റെ ധീരമായ നടപടികള്‍ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റുന്നു. പാന്‍മസാല നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ തീരുമാനം കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ തലങ്ങളില്‍ നിന്നും സ്വാഗതം ചെയ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള സര്‍ക്കാരിന്റെ തീരുമാനവും പരക്കെ സ്വാഗതം ചെയ്യപ്പെട്ടു കഴിഞ്ഞു. വിവിധ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്നവര്‍ക്ക് ഉദ്യോഗസ്ഥരുടെ മണിക്കൂറുകള്‍ നീളുന്ന ഫോണ്‍ വിളി ശല്യമായി മാറിയതായി വ്യാപകമായ പരാതികള്‍ ലഭിച്ചതോടെയാണ് സര്‍ക്കാര്‍ നടപടിക്ക് തയ്യാറായത്.
ഊ തീരുമാനത്തിനെതിരെ വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും പൊതുജനങ്ങള്‍ ഏറെ ആശ്വാസത്തോടെയാണ് കാണുന്നത്. അത്യാവശ്യ കോളുകള്‍ സ്വീകരിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥ സംഘടനകളുടെ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. അത്യാവശ്യകോളുകള്‍ ഏതാണെന്ന് വ്യക്തമാക്കാത്തതാണ് ന്യൂനതയായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളതെന്നും അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്.
പാന്‍മസാല നിരോധിച്ചത് യുവാക്കളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതിനാലാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സംസ്ഥാനത്ത് പാന്‍മസാലയുടെ ഉല്‍പ്പാദനവും വിതരണവും വില്‍പനയും നിരോധിച്ചതോടെ കടകളില്‍ നിന്നും പൂര്‍ണ്ണമായി പാന്‍മസാലകള്‍ ഇല്ലാതായിട്ടുണ്ട്. രഹസ്യമായി മാത്രം ചില വ്യാപാരികള്‍ പാന്‍മസാല വില്‍പന നടത്തുന്നുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസ് രംഗത്ത് വന്നിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതിയില്‍ നൂറ് തൊഴില്‍ ദിനങ്ങളില്‍ ജോലി ചെയ്ത സ്ത്രീകള്‍ക്ക് സ്‌കൂള്‍ തുറക്കുന്ന സമയത്തെ ആവശ്യങ്ങള്‍ക്കായി 1,000 രൂപ നല്‍കുന്നത് തൊഴിലുറപ്പ് മേഖലയില്‍ പുത്തനുണര്‍വ്വ് സൃഷ്ടിക്കുകയും കുട്ടികളെ നല്ലരീതിയില്‍ സ്‌കൂളിലേക്കയക്കാന്‍ സഹായകമാകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം വ്യാഴാഴ്ച ശ്രീകണ്ഠാപുരത്ത് ചെമ്പന്‍തൊട്ടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു.
ഇത്തരത്തില്‍ ഒട്ടേറെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ കാര്യമായ ചനലങ്ങള്‍ തന്നെ സൃഷ്ടിക്കുകയാണ്. പെട്രോള്‍ വിലവര്‍ദ്ധനവ് ഉണ്ടായപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട നികുതി വരുമാനം ഒഴിവാക്കി വില വര്‍ദ്ധനവിന്റെ ആഘാതം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാതെ തീരുമാനമെടുത്ത സര്‍ക്കാരിന്റെ നടപടി സ്വാഗതം ചെയ്യപ്പെട്ടിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇന്ധനവിലവര്‍ദ്ധനവ് ഉണ്ടായപ്പോഴെല്ലാം അതിന്റെ ഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാതെ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിയിരുന്നു.
വൈദ്യുതി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയതും, കെട്ടിട നികുതി വര്‍ദ്ധിപ്പിച്ചതുമടക്കമുള്ള ചില കാര്യങ്ങളില്‍ കൂടി സര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊണ്ടിരുന്നുവെങ്കില്‍ സാധാരണ ജനങ്ങളുടെ ഇതുസംബന്ധമായ പ്രയാസങ്ങള്‍ക്ക് ഒരു പരിധി വരെയെങ്കിലും ആശ്വാസമാകുമായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടി പതിനായിരങ്ങള്‍ക്ക് ആശ്വാസമായിരുന്നു. സേവനാവകാശ നിയമം നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും ജനോപകാരപ്രദമാണ്. ഇത്തരം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ ജനങ്ങളില്‍ നിന്നുള്ള പിന്തുണ സര്‍ക്കാരിന് ഏറെ പ്രയോജനപ്രദമാകും. വിലകയറ്റം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കുറേ കൂടി ഊര്‍ജിതപ്പെടുത്താന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്ന് ആവശ്യവും ജനങ്ങളില്‍ നിന്നുയരുന്നുണ്ട്.

Keywords: Oommen Chandy, UDF, Goverment, Kozhikode, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.