Ramesh Chennithala | നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായി യുഡിഎഫ് ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ല; എന്‍ എസ് എസിന്റെ വിമര്‍ശനത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായി യുഡിഎഫ് ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല. എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കട്ടെ എന്നായിരുന്നു നിലപാടെന്നും ചെന്നിത്തല വ്യക്തമാക്കി.

തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയതു കൊണ്ടാണ് തിരഞ്ഞെടുപ്പില്‍ തോറ്റതെന്ന വാദത്തില്‍ അര്‍ഥമില്ലെന്നും എന്‍എസ്എസ് നേതൃത്വത്തിന്റെ വിമര്‍ശനത്തിനു മറുപടിയായി ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് മതേതര നിലപാടാണ് എല്ലാക്കാലത്തും ഉയര്‍ത്തിപിടിക്കുന്നത്. കഴിഞ്ഞ 45 വര്‍ഷമായി വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.
Aster mims 04/11/2022

Ramesh Chennithala | നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായി യുഡിഎഫ് ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ല; എന്‍ എസ് എസിന്റെ വിമര്‍ശനത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല

എന്നും മതേതര നിലപാടിന്റെ ഭാഗമായിരിക്കും. അതില്‍നിന്നും പിന്നോട്ടു പോകില്ല. സമുദായ നേതാക്കള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെക്കുറിച്ച് അവരോട് ചോദിക്കണം. താന്‍ എന്നും കോണ്‍ഗ്രസുകാരനാണ്. ഏറ്റവും വലുത് കോണ്‍ഗ്രസ് പാര്‍ടിയാണ്. പാര്‍ടിയാണ് സ്ഥാനങ്ങള്‍ നല്‍കിയതും വളര്‍ത്തിയതും. പാര്‍ടിയോടാണ് ഉത്തരവാദിത്തം ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സുകുമാരന്‍ നായര്‍ ശശി തരൂരിനെ പ്രശംസിക്കുകയും ചെന്നിത്തലയേയും വിഡി സതീശനേയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെന്നത്തലയെ ഉയര്‍ത്തിക്കാട്ടിയതുകൊണ്ടാണ് യുഡിഎഫ് തോല്‍ക്കാന്‍ കാരണമെന്നും അദ്ദേഹം പറയുകയുണ്ടായി. അതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

സുകുമാരന്‍ നായര്‍ പറഞ്ഞ എല്ലാ കാര്യത്തിനോടും മറുപടി പറയാനില്ലെന്നു പറഞ്ഞ ചെന്നിത്തല കഴിഞ്ഞ സര്‍കാരില്‍ ആഭ്യന്തര മന്ത്രിയാകുന്നതിന് മുമ്പും തന്റെ നിലപാട് ഇതുതന്നെയാണെന്നും അതില്‍ നിന്ന് വ്യത്യാസമില്ലെന്നും വ്യക്തമാക്കി.

Keywords: UDF did not field anyone name as Chief Minister in assembly elections; Ramesh Chennithala responds to criticism of NSS, Thiruvananthapuram, News, Politics, Congress, Ramesh Chennithala, Controversy, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia