സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാറിന്റെ നാളുകള്‍ എണ്ണപ്പെട്ടു: പിണറായി
Nov 12, 2013, 08:30 IST
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാരിന്റെ ഭരണനാളുകള്‍ എണ്ണപ്പെട്ടുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. അടുത്ത കാലത്തായി സോളാര്‍ വിവാദം, മെഡിക്കല്‍ കോളജില്‍ സീറ്റ് തരാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കേസ് എന്നീ ഇടപാടുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പ്രതികളായവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന വിവരമാണ് ലഭിച്ചത്.
അതുകൊണ്ടുതന്നെ അഴിമതിക്ക് കൂട്ടുനില്ക്കുന്നവര് എന്ന നിലയ്ക്ക് യുഡിഎഫ് ജനങ്ങളില്‍ നിന്ന് അകന്നുകൊണ്ടിരിക്കയാണ്. മാത്രമല്ല യുഡിഎഫിനുള്ളില്‍ അന്തഛിദ്രങ്ങളും ശക്തമായിരിക്കയാണ്. അതേസമയം എല്‍ഡിഎഫ് കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് വരികയാണെന്നും പിണറായി പറഞ്ഞു.
സിപിഎം തെക്കന്‍ മേഖലാ ജാഥയ്ക്ക് നെടുമങ്ങാട് നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി. ഏറെ കോളിളക്കം ഉണ്ടാക്കിയ എസ്എന്‍സി ലാവ്ലിന് കേസില്‍ നിന്നും പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് കേവലം ചെറിയ ഭൂരിപക്ഷത്തിന് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കി അധികാരത്തിലെത്താനുള്ള ശ്രമങ്ങള്‍ സിപിഎം തുടങ്ങിക്കഴിഞ്ഞതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
ഇത് ശരിവെയ്ക്കുന്ന രീതിയിലുള്ള പ്രസംഗമാണ് പിണറായി നടത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുമെന്ന് നേരത്തെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.
അതുകൊണ്ടുതന്നെ അഴിമതിക്ക് കൂട്ടുനില്ക്കുന്നവര് എന്ന നിലയ്ക്ക് യുഡിഎഫ് ജനങ്ങളില്‍ നിന്ന് അകന്നുകൊണ്ടിരിക്കയാണ്. മാത്രമല്ല യുഡിഎഫിനുള്ളില്‍ അന്തഛിദ്രങ്ങളും ശക്തമായിരിക്കയാണ്. അതേസമയം എല്‍ഡിഎഫ് കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് വരികയാണെന്നും പിണറായി പറഞ്ഞു.

ഇത് ശരിവെയ്ക്കുന്ന രീതിയിലുള്ള പ്രസംഗമാണ് പിണറായി നടത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുമെന്ന് നേരത്തെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.
Also Read:
പ്രിന്‍സിപ്പലിന്റെ പീഡനം; ജെ.പി.എച്ച്.എന്‍ ട്രെയിനിങ് സ്കൂള്‍ അടച്ചിട്ടു
Keywords: Thiruvananthapuram, Pinarayi vijayan, UDF, CPM, Kodiyeri Balakrishnan, Chief Minister, Oommen Chandy, Office, LDF, Lok Sabha, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.