മുഖ്യമന്ത്രിയായി, മന്ത്രിമാരായി; പ്രതിപക്ഷ നേതാവിനെ കണ്ടെത്താനാകാതെ യു ഡി എഫ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.05.2016) നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം കോണ്‍ഗ്രസില്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നു. എല്‍ ഡി എഫ് മുഖ്യമന്ത്രിയും മന്ത്രിസഭയുമുണ്ടാക്കിയിട്ടും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

അടുത്ത ആഴ്ച കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ഹൈക്കമാന്‍ഡ് പ്രതിനിധിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന് പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുമെന്നാണ് ഒടുവിലത്തെ വിവരം.

പ്രതിപക്ഷ നേതാവിനെ ചൊല്ലി ഒരുകാരണവശാലും നിയമസഭാ കക്ഷിയോഗത്തില്‍ മത്സരം ഉണ്ടാകാന്‍ പാടില്ലെന്നാണു കേന്ദ്ര പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്. ഉമ്മന്‍ചാണ്ടി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയുടെ സാധ്യതകൂട്ടിയിട്ടുണ്ടെങ്കിലും കെ മുരളീധരന് വേണ്ടിയും ഒരു വിഭാഗം രംഗത്തുണ്ട്.

തിരഞ്ഞെടുപ്പിലെ കനത്ത പരാജയം ചര്‍ച്ച ചെയ്യുന്നത് നീട്ടിവെച്ചത് പൊട്ടിത്തെറിയുണ്ടാകും എന്ന് മനസ്സിലാക്കിയാണ്. അതിനാലാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരം പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.

ഹൈക്കമാന്‍ഡ് പ്രതിനിധികളായി കേരളത്തിന്റെ തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഗുലാംനബി ആസാദും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍വാസ്‌നിക്കും എത്തും.
മുഖ്യമന്ത്രിയായി, മന്ത്രിമാരായി; പ്രതിപക്ഷ നേതാവിനെ കണ്ടെത്താനാകാതെ യു ഡി എഫ്

Keywords: Thiruvananthapuram, Chief Minister, Ministers, Pinarayi vijayan, LDF, UDF, Congress, Kerala, Assembly.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia