Criticized | 'കണ്ണൂരിലെ സിപിഎമ്മിനെ നിയന്ത്രിക്കുന്നത് ക്വട്ടേഷന്‍ സംഘങ്ങള്‍'; പാര്‍ട്ടിയുടെ നയം സംസ്ഥാനത്ത് മറ്റിടങ്ങളിലും നടപ്പിലാക്കുന്ന രീതിയാണ് പത്തനംതിട്ടയില്‍ കണ്ടതെന്നും എംഎം ഹസന്‍
 

 
UDF Convener MM Hassan Criticized CPM, Kannur, News, UDF Convener, MM Hassan,  Criticized, CPM, Allegation, Politics, Kerala News
UDF Convener MM Hassan Criticized CPM, Kannur, News, UDF Convener, MM Hassan,  Criticized, CPM, Allegation, Politics, Kerala News

Photo Credit: Arranged

വിഴിഞ്ഞം തുറമുഖ പദ്ധതി ഉമ്മന്‍ ചാണ്ടിയുടെ സ്വപ്ന പദ്ധതിയായിരുന്നു, ഇതിനെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ പിതൃത്വം അവകാശപ്പെട്ടു രംഗത്തെത്തിയിരിക്കുകയാണ്

കണ്ണൂര്‍: (KVARTHA) സിപിഎമ്മിനും (CPM)സര്‍ക്കാരിനുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി (Criticized) യുഡിഎഫ് കണ്‍വീനര്‍ (UDF Convener) രംഗത്തെത്തി. സ്വര്‍ണക്കടത്ത് (Gold Smuggling) ക്വട്ടേഷന്‍ സംഘങ്ങളായ (Quotation gang) ആകാശ് തില്ലങ്കേരിയും (Akash Thillankeri) കൊടി സുനിയുമാണ് (Kodi Suni) കണ്ണൂരിലെ സിപിഎമ്മിനെ നിയന്ത്രിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ആരോപിച്ചു. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ (DCC Office) വാര്‍ത്താ സമ്മേളനത്തില്‍ (Press Meet) സംസാരിക്കുകയായിരുന്നു അദ്ദേഹം. 


കണ്ണൂരില്‍ ക്വട്ടേഷന്‍ സംഘങ്ങളില്ലാതെ സിപിഎമ്മിന് ഒരു കാര്യവും നടക്കാത്ത സ്ഥിതിയാണുള്ളത്. ജയരാജന്‍മാരല്ല കണ്ണൂരിലെ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. ആകാശ് തില്ലങ്കേരി, കൊടി സുനി ഉള്‍പ്പെട്ട സംഘമാണ് പാര്‍ട്ടിയെ ഭരിക്കുന്നത്. ഈ സംഘം കണ്ണൂരിന്റെ സമാധാന ജീവിതം തകര്‍ക്കുകയാണ്. തസ്‌കര സംഘങ്ങളുടെ താവളമായി കണ്ണൂരിനെ മാറ്റുകയാണ് ചെയ്യുന്നത്. 


കണ്ണൂരിലെ പാര്‍ട്ടിയുടെ നയം സംസ്ഥാനത്ത് മറ്റിടങ്ങളിലും നടപ്പിലാക്കുന്ന രീതിയാണ് പത്തനം തിട്ടയില്‍ കണ്ടതെന്നും അദ്ദേഹം ആരോപിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതി ഉമ്മന്‍ ചാണ്ടിയുടെ സ്വപ്ന പദ്ധതിയായിരുന്നുവെന്നും ഇതിനെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ പിതൃത്വം അവകാശപ്പെട്ടു രംഗത്തെത്തിയിരിക്കുകയാണെന്നും ഹസന്‍ ആരോപിച്ചു. പദ്ധതിക്കെതിരായി ആരോപണം ഉന്നയിച്ചത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനാണ്. ഇതിനെയെല്ലാം മറികടന്നാണ് പദ്ധതിക്ക് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടക്കം കുറിച്ചത്. 


ട്രയല്‍ റണ്ണിന്റെ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിനെ മാറ്റി നിര്‍ത്തിയത് പ്രതിഷേധാര്‍ഹമാണ്. പി എസ് സി അംഗത്വത്തിന് കോഴ വാങ്ങിയ സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുക്കാത്തത് ആശ്ചര്യകരമാണ്. മന്ത്രി മുഹമ്മദ് റിയാസിന്റെ പേര് പറഞ്ഞാണ് ഏരിയാ കമ്മിറ്റിയംഗം പണം കൈപ്പറ്റിയത്. ഈ സംഭവത്തില്‍ കേസെടുക്കാതെ ഒത്തു തീര്‍പ്പാക്കിയത് ദുരൂഹത നിറഞ്ഞതാണെന്നും അദ്ദേഹം ആരോപിച്ചു.

പാര്‍ട്ടിയിലെ വിഭാഗീയതയാണ് അഴിമതി പുറത്തു കൊണ്ടുവരാന്‍ ഇടയാക്കിയത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഒരു കേസുമെടുക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നും ഹസന്‍ പറഞ്ഞു. കണ്ണൂര്‍ ഡിസിസി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്, ബിജു ഉമ്മര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia