Collectorate March | കോട്ടയത്ത് യു ഡി എഫിന്റെ കലക്ടറേറ്റ് മാര്‍ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു; തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ദേഹാസ്വാസ്ഥ്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com) കോണ്‍ഗ്രസ്, യൂത് കോണ്‍ഗ്രസ് നേതാക്കളെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ കലക്ടറേറ്റ് മാര്‍ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
Aster mims 04/11/2022

കണ്ണീര്‍വാതക പ്രയോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് തുടര്‍ചായി കല്ലും വടിയും എറിഞ്ഞതായും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.

Collectorate March | കോട്ടയത്ത് യു ഡി എഫിന്റെ കലക്ടറേറ്റ് മാര്‍ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു; തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ദേഹാസ്വാസ്ഥ്യം

സംഘര്‍ഷത്തെ തുടര്‍ന്ന് കോട്ടയം നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കും പ്രവര്‍ത്തകര്‍ മാര്‍ച് നടത്തി. കല്ലേറില്‍ കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാറിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

കഴിഞ്ഞ ദിവസം വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസിനു നേരെയുള്ള അക്രമത്തില്‍ പ്രതിഷേധിച്ച് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയം നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തില്‍ യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന് ഉള്‍പെടെ പരിക്കേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് മാര്‍ച് നടത്തിയത്.

Keywords:  UDF  Clash at  Kottayam Collectorate March, Kottayam, News, Clash, Congress, March, Trending, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia