UDF Allegations | 'കഴിഞ്ഞ ദിവസങ്ങളിലായി നടന്ന 3 കൊലപാതകങ്ങളും നഗര ഹൃദയത്തില്‍ ജില്ലാ ചീഫിന്റെ ഓഫീസിന്റെ മൂക്കിന് താഴെ'; കണ്ണൂര്‍ നഗരത്തില്‍ മയക്കുമരുന്ന് മാഫിയകളെയും ക്രിമിനലുകളെയും പൊലീസ് സംരക്ഷിക്കുന്നുവെന്ന് യുഡിഎഫ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) നഗരവും പരിസരപ്രദേശങ്ങളും ഗുണ്ടാ -മാഫിയ -സാമൂഹ്യവിരുദ്ധ താവളങ്ങളായി മാറിയിരിക്കുകയാണെന്നും കൊലപാതകങ്ങളും തീവെപ്പും ആക്രമങ്ങളും നിത്യസംഭവമായെന്നും പൊലീസ് അധികാരികളുടെ നിഷ്‌ക്രിയത്വത്തെ തുടര്‍ന്ന് കുറ്റവാളികളുടെ സ്വന്തം നാടായി കണ്ണൂര്‍ മാറിയിരിക്കുന്നുവെന്നും യുഡിഎഫ് കണ്ണൂര്‍ ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി. 
Aster mims 04/11/2022

നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും മയക്കുമരുന്ന് മാഫിയകള്‍ക്ക് ചില പൊലീസുകാരുടെ സഹായം ഉണ്ടെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി മൂന്നോളം കൊലപാതകങ്ങളും നഗര ഹൃദയത്തില്‍ തന്നെ നടക്കുകയുണ്ടായി. ജില്ലാ പൊലീസ് ചീഫിന്റെ ഓഫീസിന്റെ മൂക്കിന് താഴെയാണ് കഴിഞ്ഞദിവസം ഒരു ലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ചത്. 

അവസാനമായി മാധ്യമപ്രവര്‍ത്തകന്‍ ഷാജി ദാമോദരന്റെ മരണവും ഒരു കൊലപാതകം ആണെന്നാണ് സംശയിക്കപ്പെടുന്നത്. കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ പരുക്കുകളോടെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഷാജി ദാമോദരനെ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റേത് ഒരു അപകടമരണമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്. എന്നാല്‍ അതൊരു കൊലപാതകം ആണെന്നുള്ള സംശയമാണ് ഇപ്പോഴുള്ളത്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ബോഗിക്ക് തീവെച്ചിട്ട് അധിക ദിവസങ്ങള്‍ ആയില്ല. അക്രമി ഭിക്ഷാടനത്തിന് പണം കിട്ടാത്ത വ്യസനം മൂലമാണ് ബോഗിക്ക് തീവച്ചത് എന്നാണ് പൊലീസ് അധികാരികള്‍ ജനങ്ങളോടും മാധ്യമപ്രവര്‍ത്തകരോടും പറഞ്ഞത്. 

ആക്രണമത്തെ ലഘൂകരിച്ച് കാണുന്ന പൊലീസ്, കണ്ണൂര്‍ നഗരത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. നഗരത്തിലെ ഗുണ്ടാ -മാഫിയ -ആക്രമകാരികളെയും മയക്കുമരുന്ന് ലോബിയെയും നിയന്ത്രിക്കാന്‍ ജില്ലാ ഭരണാധികാരികളുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. 

ചെയര്‍മാന്‍ പിടി മാത്യു അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഡ്വ. അബ്ദുല്‍ കരീം ചേലേരി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദു റഹിമാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് അസംബ്ലി നിയോജക മണ്ഡലം കമിറ്റികളുടെ നേതൃത്വത്തില്‍ ജൂണ്‍ 20 ന് നിയോജകമണ്ഡലങ്ങളില്‍ അഴിമതി വിരുദ്ധ ജനകീയ സദസ്സ് സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. 

ജൂണ്‍ 15ന് മുമ്പ് നിയോജക മണ്ഡലം യുഡിഎഫ് കമിറ്റികളും 17 ന് മുമ്പ് പഞ്ചായത് - മേഖല മുന്‍സിപല്‍ -യുഡിഎഫ് കമിറ്റികളും വിളിച്ചു ചേര്‍ക്കാന്‍ യോഗം കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 

ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്, സി എ അജീര്‍, മഹമൂദ് കടവത്തൂര്‍, അഡ്വ. കെ എ ലത്തീഫ്, അഡ്വ. എസ് മുഹമ്മദ്, അന്‍സാരി തില്ലങ്കേരി, സി കെ മുഹമ്മദ് മാസ്റ്റര്‍, സജീവ് മാറോളി, കെ സുനില്‍കുമാര്‍, സി കെ സഹജന്‍, വി പി സുഭാഷ്, ജോണ്‍സണ്‍ പി തോമസ്, വി സുരേന്ദ്രന്‍, സി ടി സജിത്ത്, എസ് കെ പി സക്കരിയ, എസ് എ ശുക്കൂര്‍ ഹാജി, ഇ പി ശംസുദ്ദീന്‍, സീ സമീര്‍, അഡ്വ. റോജസ്
സെബാസ്റ്റ്യന്‍, കെ വി കൃഷ്ണന്‍, രത്നാകരന്‍ വൈദ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

UDF Allegations | 'കഴിഞ്ഞ ദിവസങ്ങളിലായി നടന്ന 3 കൊലപാതകങ്ങളും നഗര ഹൃദയത്തില്‍ ജില്ലാ ചീഫിന്റെ ഓഫീസിന്റെ മൂക്കിന് താഴെ'; കണ്ണൂര്‍ നഗരത്തില്‍ മയക്കുമരുന്ന് മാഫിയകളെയും ക്രിമിനലുകളെയും പൊലീസ് സംരക്ഷിക്കുന്നുവെന്ന് യുഡിഎഫ്


Keywords:  News, Kerala, Kerala-News, Mafias, Criminals, Police Connivance, UDF, Kannur City Kannur-News, Politics, Police-News, Politics-News, Allegation, UDF claims that police support drug mafias in Kannur city.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia