വനഭൂമി ലേലം: കോടതിക്കെതിരെ കോടിയേരിയും വിഡി സതീശനും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വനഭൂമി ലേലം: കോടതിക്കെതിരെ കോടിയേരിയും വിഡി സതീശനും തിരുവനന്തപുരം: നിലമ്പൂരിലെ വനഭൂമി ലേലം ചെയ്യാനുള്ള കോടതി ഉത്തരവിനെതിരെ പ്രതിപക്ഷവും ഭരണപക്ഷവും. നിലമ്പൂര്‍ സബ് കോടതിക്കെതിരെ രൂക്ഷവിമര്‍ശനമാണ്‌ കക്ഷിഭേദമെന്യേ സഭയില്‍ ഉയര്‍ന്നത്.

വനഭൂമി ലേലം: കോടതിക്കെതിരെ കോടിയേരിയും വിഡി സതീശനും ജുഡീഷ്യറിയിലെ ഒരു വിഭാഗം വനം മാഫിയയുമായി ഒത്തുകളിക്കുകയാണ്‌ കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. അതേസമയം ഇക്കാര്യത്തില്‍ കോടതിക്ക് വന്‍ വീഴ്ച സംഭവിച്ചതായി വിഡി സതീശന്‍ എം.എല്‍.എയും ആരോപിച്ചു. 

എന്നാല്‍ കോടതി ഉത്തരവിന്റെ മറവില്‍ വനംഭൂമി കൈയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്‌ വനം മന്ത്രി ഗണേശ് കുമാര്‍ അറിയിച്ചു. ലേലം സംബന്ധിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു. 1,163 ഏക്കര്‍ നിക്ഷിപ്ത വനഭൂമി പൊതുലേലത്തിന് വയ്ക്കാന്‍ കഴിഞ്ഞ ദിവസം സബ്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന്‌ പ്രതിപക്ഷം സഭയില്‍ അടിയന്തിരപ്രമേയ നോട്ടീസ് നല്‍കിയിരുന്നു.

Keywords:  Thiruvananthapuram, Kerala, Kodiyeri Balakrishnan, V.D Satheeshan, LDF, UDF
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia