Seminar | കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള ദേശീയ സെമിനാറില്‍ പങ്കെടുക്കില്ല; സി പി എമിന്റെ ക്ഷണം നിരസിച്ച് മുസ്ലിം ലീഗ്
Jul 9, 2023, 13:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com) ഏക സിവില്‍ കോഡിനെതിരെ നടത്തുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കാനുള്ള സിപിഎമിന്റെ ക്ഷണം നിരസിച്ച് മുസ്ലിം ലീഗ്. ഞായറാഴ്ച രാവിലെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
'കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള സെമിനാറില്‍ പങ്കെടുക്കില്ല. കോണ്‍ഗ്രസിന്റെ പ്രധാനഘടകക്ഷിയാണ് മുസ്ലിം ലീഗ്. യുഡിഎഫിലെ മറ്റു ഘടകകക്ഷികളെ ക്ഷണിക്കാതെ ലീഗിനെ മാത്രമാണ് സിപിഎം സെമിനാറിലേക്ക് ക്ഷണിച്ചത്. അതുകൊണ്ടുതന്നെ പങ്കെടുക്കാനില്ല. മുസ്ലിം സംഘടനകള്‍ക്ക് അവരുടെ തീരുമാനം പോലെ സെമിനാറില്‍ പങ്കെടുക്കാം' എന്ന് യോഗത്തിനുശേഷം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഏക സിവല്‍ കോഡ് വിഷയത്തില്‍ എല്ലാ മതസ്ഥരെയും പങ്കെടുപ്പിച്ച് മറ്റൊരു സെമിനാര്‍ പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ കോഴിക്കോട് സംഘടിപ്പിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. 'ഭിന്നിപ്പിക്കാനുള്ള സെമിനാറായി ഇതു മാറരുത്. ഇതൊരു ദേശീയ വിഷയമാണ്. ഇതില്‍ പാര്‍ലമെന്റില്‍ എന്ത് നടക്കുമെന്നതാണ് പ്രധാനം. കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ബിലിനെ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടത്. ഇവിടെ സെമിനാര്‍ നടത്തി ഭിന്നിപ്പിക്കുന്നത് ബിജെപിയെ സഹായിക്കും' എന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സമസ്തയുടെ നിലപാടും ലീഗ് യോഗത്തില്‍ ചര്‍ചയായി. ജൂലൈ 15നാണ് സിപിഎം സെമിനാര്‍ ആരംഭിക്കുക. ആദ്യ സെമിനാര്‍ കോഴിക്കോട്ട് നടക്കും. സിപിഎമിനോട് സഹകരിക്കുന്നതില്‍ ലീഗില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. കോണ്‍ഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ചത് ദുരുദ്ദേശ്യപരമെന്ന അഭിപ്രായം ഒരുവിഭാഗം ആരോപിച്ചിരുന്നു. ലീഗിനുള്ള സിപിഎം ക്ഷണത്തിനെതിരെ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷ വോടില്‍ കണ്ണുവച്ചാണ് സിപിഎം ക്ഷണമെന്നാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം.
അതേസമയം, ഏക സിവില്‍ കോഡിനെതിരെ സിപിഎമുമായി സഹകരിക്കുമെന്ന് വ്യക്തമാക്കി സമസ്ത രംഗത്തെത്തി. സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്ത സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Keywords: UCC: Muslim League declines CPM’s invitation to participate in seminar, Malappuram, News, Politics, Meeting, UCC, Muslim League, Seminar, Religion, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.