അറസ്റ്റിലായവര്‍ അര്‍ബന്‍ മാവോയിസ്റ്റ്, യുഎപിഎ വിടാതെ പൊലീസ്: ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും

 


കോഴിക്കോട്: (www.kvartha.com 05.11.2019) സിപിഎം അംഗങ്ങളായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പന്തീരാങ്കാവ് പൊലീസ് ചുമത്തിയ യുഎപിഎയില്‍ മുഖ്യമന്ത്രിയും സിപിഎമ്മും ഉള്‍പ്പെടെ വിജോയിപ്പ് പ്രകടിപ്പിച്ചുണ്ടെങ്കിലും അന്വേഷണസംഘം യുഎപിഎയില്‍ ഉറച്ച് നില്‍ക്കുകയാണ്.

അറസ്റ്റിലായ അലനും താഹയും അംഗങ്ങളെന്ന് ആരോപണമുയര്‍ന്ന 'അര്‍ബന്‍ മാവോയിസ്റ്റ്' സംഘത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണവുമായി മുന്നോട്ട് പോകുകയാണ് പൊലീസ്. പശ്ചിമഘട്ട മാവോയിസ്റ്റ് സ്‌പെഷല്‍ സോണ്‍ കമ്മിറ്റിയുമായി ബന്ധമുള്ള സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്ന് പൊലീസ് പറയുന്നു.

അറസ്റ്റിലായവര്‍ അര്‍ബന്‍ മാവോയിസ്റ്റ്, യുഎപിഎ വിടാതെ പൊലീസ്: ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും

പശ്ചിമഘട്ട കമ്മിറ്റിയുമായി വാട്‌സാപ്പിലും ടെലിഗ്രാമിലും ഇവര്‍ ബന്ധപ്പെടാറുണ്ടെന്നും ഇത് ഒന്നര മാസത്തെ രഹസ്യാന്വേഷണത്തിലൂടെ കണ്ടെത്തിയതാണെന്നും പൊലീസ് പറയുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ സംഘം നുഴഞ്ഞു കയറിയെന്ന സംശയത്തെ തുടര്‍ന്നായിരുന്നു അന്വേഷണം.

ഇവര്‍ യുവാക്കളെ കണ്ടെത്തുന്നത് തീവ്ര ഇടത് സ്വഭാവമുള്ള ഏതാനും ജനാധിപത്യ സംഘടനകളിലൂടെയാണ്. സംഘടനകള്‍ക്ക് ഇതേക്കുറിച്ച് വിവരമുണ്ടാകണമെന്നില്ല. പാലക്കാട്, കോഴിക്കോട്, കൊച്ചി, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇവരുടെ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തല്‍.

കാട്ടിലെ മാവോയിസ്റ്റുകളെപ്പോലെ സംഘടനാ സംവിധാനം ഇവര്‍ക്കില്ല. പാലക്കാട്ടും വയനാട്ടിലും 3 തവണയും എറണാകുളത്ത് 2 തവണയും യോഗം ചേര്‍ന്നിട്ടുണ്ട്.

അതേസമയം, ജാമ്യാപേക്ഷ പരിഗണനയ്ക്ക് വന്നപ്പോള്‍ കോടതി സ്വമേധയാ യു എ പി എ ഒഴിവാക്കണമെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റുമാരായ എം കെ ദിനേശും എന്‍ ഷംസുവും ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധമില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

വിദ്യാര്‍ത്ഥികളായ പ്രതികള്‍ സി പി എം അംഗങ്ങളാണ്. ഇവര്‍ക്ക് യാതൊരു ക്രിമിനല്‍ പാശ്ചാത്തലവുമില്ല. വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കുന്ന വിധത്തിലുള്ളതാണ് പൊലീസ് നടപടി. ലഘുലേഖകള്‍ പിടിച്ചെടുത്തെന്ന പൊലീസ് വാദം അംഗീകരിച്ചാലും യു എ പി എ ചുമത്തേണ്ട കേസല്ലായെന്നും അവര്‍ ബോധിപ്പിച്ചു.

എന്നാല്‍ യു എ പി എ ഒഴിവാക്കാന്‍ കോടതിക്കാവില്ലെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി, പബ്ലിക് പ്രോസിക്യൂട്ടറോട് അഭിപ്രായം ആരാഞ്ഞു. പൊലീസുമായി കൂടിയാലോചിച്ച് രണ്ട് ദിവസത്തിനകം മറുപടി നല്‍കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എന്‍ ജയകുമാര്‍ മറുപടി നല്‍കി. തുടര്‍ന്ന് കേസ് ബുധനാഴ്ചത്തേക്ക് മാറ്റി ഉത്തരവിട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Kozhikode, Students, Arrested, Police, CPM, Minister, UAPA: Students Arrested for Maoists Relation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia