SWISS-TOWER 24/07/2023

ഐസിസ് ബന്ധത്തിന്റെ പേരില്‍ ഗള്‍ഫില്‍ നിന്ന് നാടുകടത്തിയ മലയാളികളെ ചോദ്യം ചെയ്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 16.09.2015) ഗള്‍ഫില്‍ നിന്ന് ഐസിസ് ബന്ധമാരോപിച്ച് തിരിച്ചയച്ച നാല് മലയാളികളെ തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ ചോദ്യം ചെയ്തു. ചൊവ്വാഴ്ച രാവിലെ എത്തിഹാദ് വിമാനത്താവളത്തിലെത്തിയ രണ്ടുപേരെയും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രണ്ടുപേരെയുമാണ് വിമാനത്താവളങ്ങളില്‍ പോലീസ് ചോദ്യം ചെയ്തത്.

കോഴിക്കോട് സ്വദേശി റിയാസ് അലി, മലപ്പുറം സ്വദേശി സലിം, കൊല്ലം കൊടുവായൂര്‍ സ്വദേശി അനസ്, പുനലൂര്‍ പാറത്തോട്ടം സ്വദേശി ആരോമല്‍ സദാനന്ദന്‍ എന്നി യുവാക്കളെയാണ് ചോദ്യം ചെയതത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഐസിസ് ബന്ധം തെളിയിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

സുഹൃത്തുക്കളും ഗള്‍ഫില്‍ ഒരുമിച്ച് പഠിച്ചവരുമായ ആരോമല്‍ സദാനന്ദനെയും അനസിനെയും ഐസിസിന്റെ ഭാഗമെന്ന് പറഞ്ഞ് വിസ റദ്ദാക്കി അബുദാബിയില്‍നിന്ന് തിരിച്ചയക്കുകയായിരുന്നു. ഐസിസ് സന്ദേശങ്ങള്‍ നവമാധ്യമങ്ങളിലൂടെ കൈമാറിയെന്നതായിരുന്നു വിദേശസര്‍ക്കാര്‍ ഇവരില്‍ ആരോപിച്ച കുറ്റം.

കുടുംബവുമായി വളരെക്കാലം ദുബൈയില്‍ സ്ഥിരതാമസക്കാരനായിരുന്ന അനസ് ഐസിസ് ബന്ധത്തിന്റെ പേരില്‍ ഒരുമാസം തടങ്കലിലായിരുന്നുവെന്നാണ് ഇന്റലിജന്‍സില്‍ നിന്നുള്ള സൂചനകള്‍. എന്നാല്‍ കരിപ്പൂരില്‍ ചോദ്യം ചെയ്യപ്പെട്ടവര്‍ ഐസിസിനുവേണ്ടി പണസ്വരൂപണം നടത്തിയിരുന്നതായും സംശയമുണ്ട്. അബുദാബിയില്‍ നിന്ന് നാടുകടത്തപ്പെട്ടവര്‍ തന്നെയായിരുന്നു ഈ യുവാക്കളും

മടക്കി അയക്കുന്ന വിവരം അധികൃതര്‍ കേന്ദ്രരഹസ്യാന്വേഷണവിഭാഗത്തെ അറിയിക്കുകയും ഇതേതുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കാത്തുനിന്ന ദേശീയ അന്വേഷണ ഏജന്‍സി, റോ, മിലിട്ടറി ഇന്റലിജന്‍സ്, സംസ്ഥാന ഇന്റലിജന്‍സ് ജീവനക്കാര്‍ ഇവരെ ചോദ്യം ചെയ്യുകയുമായിരുന്നു

അബുദാബിയില്‍ നിന്ന് തിരിച്ചയക്കപ്പെട്ട മലപ്പുറം സ്വദേശി ജാബിറിനെ വിമാനത്താവളത്തില്‍ വെച്ച് മുൻപ് ചോദ്യം ചെയ്തിരുന്നു.

കൂടാതെ പാലക്കാട് സ്വദേശി ഐസിസില്‍ ചേരാന്‍ സിറിയയിലേക്ക് കടന്നതായുള്ള വിവരങ്ങളും സംസ്ഥാന ഇന്റലിജന്‍സ് സ്ഥിരികരിച്ചിട്ടുണ്ട്. അതു കൂടാതെ ഐസിസിലെ വനിതാ റിക്രൂട്ടറെയും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഐസിസുമായി ബന്ധമാരോപിക്കപ്പെട്ട 11 മലയാളികള്‍ ഗള്‍ഫ് ജയിലിലുണ്ടെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്.

ഐസിസ് ബന്ധത്തിന്റെ പേരില്‍ ഗള്‍ഫില്‍ നിന്ന് നാടുകടത്തിയ മലയാളികളെ ചോദ്യം ചെയ്തു


Also Read: മൊഗ്രാല്‍ പുത്തൂരില്‍ സ്‌കൂള്‍ ബസും പാല്‍ വണ്ടിയും കൂട്ടിയിടിച്ചു; വിദ്യാര്‍ത്ഥികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Keywords:  Abu Dhabi, Malayalees, Thiruvananthapuram, Karipur, Airport, Report, Kerala

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia