UAE Court | തൊഴില്‍ ഉടമ നല്‍കിയ പരാതിയില്‍ ശിക്ഷിക്കപ്പെട്ട കണ്ണൂര്‍ സ്വദേശിയുടെ നാടുകടത്തല്‍ യുഎഇ അപീല്‍ കോടതി റദ്ദാക്കി
Feb 22, 2024, 19:03 IST
കണ്ണൂര്‍: (KVARTHA) ജോര്‍ദാന്‍ സ്വദേശിയായ തൊഴില്‍ ഉടമ നല്‍കിയ പരാതിയില്‍ കീഴ്ക്കോടതി വിധിച്ച ജയില്‍ ശിക്ഷയും ലക്ഷങ്ങളുടെ നഷ്ടപരിഹാരവും നാടുകടത്തല്‍ ശിക്ഷയും റദ്ദാക്കി യുവാവിനെ കുറ്റവിമുക്തനാക്കി അപീല്‍ കോടതിയുടെ ഉത്തരവ്. കണ്ണൂര്‍ കണ്ണാടിപറമ്പ് മാലോട്ട് സ്വദേശിയായ ദിനില്‍ ദിനേശെന്ന യുവാവിനെയാണ് യു എ ഇ മേല്‍ക്കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്.
ദുബൈയില്‍ ഓടോമൊബൈല്‍ കംപനിയിലെ ജീവനക്കാരനായ യുവാവിന്റെ മേലുദ്യോഗസ്ഥന്‍ നടത്തിയ തട്ടിപ്പിലാണ് ദിനിലും കുറ്റക്കാരനാണെന്ന് ആരോപിച്ച് കേസ് നല്‍കിയത്. ഇതേതുടര്‍ന്നാണ് കീഴ്ക്കോടതി ശിക്ഷവിധിച്ചത്. എന്നാല്‍ ഇതിനെതിരെ അപീല്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ദിനിലിനെ വെറുതെ വിട്ടത്. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥന്‍ സ്ഥാപനത്തില്‍ നിന്നും ജോലി രാജിവെച്ചു നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇയാള്‍ നടത്തിയ ക്രമക്കേട് അറിയാതെ ദിനില്‍ ജോലിസംബന്ധമായ സംശയങ്ങള്‍ക്ക് ഇയാളുമായി ബന്ധപ്പെട്ടിരുന്നു.
ഇതിനിടെ രാജിവെച്ചു പോയ മേലുദ്യോഗസ്ഥന്‍ കംപനിയുടെ പാസ് വേര്‍ഡ് ദിനിലില്‍ നിന്നും കൈക്കലാക്കിയിരുന്നു. രണ്ടുപേരും ചേര്‍ന്നു ഇത് ദുരൂപയോഗം ചെയ്തുവെന്നാരോപിച്ചാണ് ജോര്‍ദാന്‍ സ്വദേശിയായ തൊഴില്‍ ഉടമ കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് ദിനിലിന് മൂന്ന് മാസം തടവും ഒന്നരലക്ഷം ദിര്‍ഹം(33 ലക്ഷം ഇന്‍ഡ്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാനും ഇതിനു ശേഷം യു എ ഇയില്‍ നിന്നും നാടുകടത്താനും കോടതി ശിക്ഷിച്ചു.
എന്നാല്‍ ദിനിലിന്റെ നിരപരാധിത്വം അറിഞ്ഞ അറബ് ലീഗല്‍ സര്‍വീസസ് സി ഇ ഒയും കണ്ണൂര്‍ സ്വദേശിയുമായ സലാം പാപ്പിനിശേരി വിഷയത്തില്‍ ഇടപെടുകയും സൗജന്യ നിയമസഹായം നല്‍കി അപീല്‍ സമര്‍പ്പിക്കുകയുമായിരുന്നു. പ്രതി ചേര്‍ക്കപ്പെട്ട യുവാവ് കുറ്റകൃത്യം ചെയ്തുവെന്നതിനും മെയില്‍ ഐഡി ദുരുപയോഗം ചെയ്തുവെന്നതിനും അപീല്‍ കോടതിയില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാനോ വാദി ഭാഗത്തിന് കഴിഞ്ഞില്ല. തുടര്‍ന്നാണ് നിരുപാധികം വെറുതെ വിട്ടത്.

Keywords: UAE Court of Appeal quashed deportation of Kannur native who convicted on a complaint filed by his employer, Kannur, News, UAE Appeal Court, Malayali, Deportation, Cheating, Complaint, Allegation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.