Guideline | യു എ നമ്പറാണെങ്കിലും നിബന്ധനകൾക്ക് വിധേയമായി ഉടമസ്ഥാവകാശം മാറ്റാം; കണ്ണൂരിലെ തദ്ദേശ അദാലത്തിൽ നിർണായക തീരുമാനം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
യു എ നമ്പറുള്ള കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാനുള്ള സാങ്കേതിക തടസങ്ങൾ നീക്കാൻ മന്ത്രി എം ബി രാജേഷ് നിർദേശം നൽകി
കണ്ണൂർ: (KVARTHA) യു എ നമ്പറുള്ള വീടുകളുടെ ഉടമസ്ഥാവകാശവും ഇനി നിബന്ധനകൾക്ക് വിധേയമായി കൈമാറാം. ആദ്യത്തെ ഉടമയ്ക്ക് യു എ നമ്പർ നൽകുമ്പോൾ നിഷ്കർഷിച്ച നിബന്ധനകൾ കൈമാറിക്കിട്ടിയ പുതിയ ഉടമയ്ക്കും ബാധകമാക്കും. യു എ നമ്പറുള്ള കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാനുള്ള സാങ്കേതിക തടസങ്ങൾ നീക്കാൻ മന്ത്രി എം ബി രാജേഷ് നിർദേശം നൽകി. ഇതിന് ആവശ്യമായ സൗകര്യങ്ങൾ സഞ്ചയയിലും കെ സ്മാർട്ടിലും ഒരുക്കും. പാപ്പിനിശ്ശേരി കടവത്ത് വയലിലെ ശബ്നാസിന്റെ പരാതിയിലാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പൊതുനിർദേശം നൽകിയത്.

റവന്യൂ രേഖകൾ പ്രകാരം ഉടമസ്ഥാവകാശവും കൈവശ അവകാശവും മാറ്റിക്കിട്ടിയിട്ടും യുഎ നമ്പറുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റിക്കിട്ടിയില്ല എന്ന പരാതിയുമായാണ് ശബ്നാസ് അദാലത്തിലെത്തിയത്. റവന്യൂ രേഖകൾക്ക് അനുസൃതമായി യുഎ നമ്പറുള്ള വീടുകളുടെയും ഉടമസ്ഥാവകാശം കൈമാറി നൽകാനാണ് മന്ത്രി ഉത്തരവിട്ടത്.