ക്ഷീണം തോന്നി വണ്ടി നിര്‍ത്തി ഉറങ്ങിപ്പോയാല്‍ ഉടുമുണ്ട് പോലും അടിച്ചുകൊണ്ടുപോകും; ദേശീയപാതയിലെ ടയര്‍ കള്ളന്മാര്‍ ആരെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ പൊലിസ്
Jan 15, 2020, 13:33 IST
കണ്ണൂര്‍: (www.kvartha.com 15.01.2020) വീടുകളില്‍ മോഷണം നടക്കുന്നത് സാധാരണമാണ്. എന്നാല്‍ വീടടക്കം മോഷ്ടിച്ചാലോ..? കേട്ടാല്‍ ചിരി വരും, എന്നാല്‍ അതുപോലെയാണ് ദേശീയ പാതയില്‍ നിര്‍ത്തിയിടുന്ന ചരക്കുലോറികളുടെ കാര്യവും. കണ്ണൂര്‍ - കാസര്‍കോട് ദേശീയപാതയാണ് ടയര്‍ മോഷണക്കാരുടെ വിഹാര രംഗമാവുന്നത്. ഇതുവഴി പോകുന്ന ചരക്കു ലോറിക്കാര്‍ പാതയോരങ്ങളില്‍ നിര്‍ത്തിയിടുമ്പോഴാണ് കവര്‍ച്ചയ്ക്ക് ഇരയാകുന്നത്. ലോറികളില്‍ നിന്നും സാധാരണ ഇന്ധനമൂറ്റുന്നത് പതിവാണ്. അതുകൂടാതെ ഓയില്‍, സ്റ്റീരിയോ മറ്റു സാധനങ്ങള്‍ എന്നിവയും മോഷണം പോകാറുണ്ട്. എന്നാലിപ്പോള്‍ ടയര്‍ മോഷണമാണ് നടക്കുന്നത്. ഒന്നും രണ്ടുമല്ല. ലോറി കരിങ്കല്ലില്‍ താങ്ങി നിര്‍ത്തി ആറു ടയറുകള്‍ വരെ അടിച്ചുമാറ്റായിട്ടുണ്ട്. അതും ലോറി ജീവനക്കാര്‍ വണ്ടിയില്‍ ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍.
ഈ സംഭവങ്ങള്‍ നടന്നത് ദേശീയ പാതയോരത്തെ വെള്ളൂര്‍, ആലിങ്കീഴില്‍, ചെറുവത്തൂര്‍, മട്ടലായി എന്നിവടങ്ങളിലാണ്. കഴിഞ്ഞ ദിവസം നീലേശ്വരം കരുവാച്ചേരി റോഡില്‍ നിന്നും നിര്‍ത്തിയിട്ട ലോറിയുടെ ആറ് പിന്‍ ടയറുകള്‍ മോഷണം പോയി. ബക്കളം ദേശീയ പാതയ്ക്കരികില്‍ നിന്നും 15,000 രൂപ വിലയുള്ള ആറ് ടയറുകളാണ് മോഷണം പോയത്.
ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ടയര്‍ കാണാതായാല്‍ പെരുവഴിയില്‍ കിടക്കുക മാത്രമാണ് ജീവനക്കാര്‍ക്ക് മുന്നിലുള്ള വഴി. ആറ് ടയറുകള്‍ മോഷണം പോയാല്‍ ഒരു ലക്ഷം രൂപയോളം നഷ്ടം വരും. ഈ നഷ്ടം തൊഴിലാളി തന്നെ നികത്തി കൊടുക്കണം. ഇതോടെ മാസങ്ങളോളം പണിയെടുത്തത് വെറുതെയാകും. മിക്കവാറും ലോറി ഡ്രൈവര്‍മാര്‍ ഇതര സംസ്ഥാനക്കാരാണ്. ഇവര്‍ക്ക് പൊലിസില്‍ പരാതി നല്‍കണമെങ്കില്‍ കൂടി നാട്ടുകാരുടെ സഹായം വേണം. കൈയ്യില്‍ കാശില്ലാതിരുന്ന ലോറി ജീവനക്കാരെ വെള്ളൂരില്‍ നാട്ടുകാരാണ് സഹായിച്ചത്.
ആരാണ് ഇതിനു പിന്നിലെ കള്ളന്മാരെന്ന ചോദ്യത്തിന് പൊലീസിന് കൃത്യമായ ഉത്തരമില്ല. ബക്കുളത്ത് കവര്‍ച്ച നടത്തിയവര്‍ മറുനാട്ടുകാരാണെന്ന് തെളിഞ്ഞട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്. പരിസരത്തെ സിസിടിവി ക്യാമറകളില്‍ ഇവരുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടത്രെ. രാത്രികാലങ്ങളില്‍ ഏറെ വൈകി കവര്‍ച്ച നടക്കുന്നതിനാല്‍ ക്യാമറാ ചിത്രങ്ങളും അത്ര വ്യക്തമല്ല. അതുകൊണ്ടു തന്നെ ടയര്‍ കള്ളന്മാര്‍ എവിടെ നിന്നു വന്നുവെന്ന് പൊലീസിന് പറയാന്‍ കഴിയുന്നില്ല. ദേശീയ പാതയില്‍ തുടര്‍ച്ചയായി ആറാമത്തെ മോഷണമാണ് നടക്കുന്നത്. ക്ഷീണം കാരണം ലോറിയില്‍ ഉറങ്ങിപ്പോയാല്‍ ഉടുമുണ്ട് പോലും അടിച്ചു കൊണ്ടു പോകുന്ന സ്ഥലമായി നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുകയാണ്.
Keywords: Kerala, Kannur, News, Robbery, Tyre robbery in NH; Police in dilemma

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.