Types of Cough | കുഞ്ഞുങ്ങളിലുണ്ടാകുന്ന ഈ ചുമ സൂക്ഷിക്കണം; ആരോഗ്യത്തിന് തന്നെ ഭീഷണി
Feb 29, 2024, 13:40 IST
കൊച്ചി: (KVARTHA) കൊച്ചു കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും അസുഖം ബാധിച്ചാല്‍ അത് ആ വീട്ടിലെ എല്ലാവരേയും പ്രയാസത്തിലാക്കുന്നു. കാരണം ചെറിയ അസുഖം വന്നാല്‍ പോലും കുട്ടികളെ കാര്യമായി പരിചരിച്ചില്ലെങ്കില്‍ അത് ഗുരുതരമാകാന്‍ സാധ്യതയുണ്ട്. എപ്പോഴും കളി ചിരികളുമായി നടന്നിരുന്ന കുഞ്ഞ് പെട്ടെന്നായിരിക്കും അസുഖം ബാധിച്ച് കിടപ്പിലാകുന്നത്. മാത്രമല്ല, ദിവസം മുഴുവനും കരഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. ഭക്ഷണം പോലും കഴിക്കില്ല. ഇത് മുതിര്‍ന്നവരെ സംബന്ധിച്ച് വല്ലാത്ത അസ്വസ്ഥതയായിരിക്കും ഉണ്ടാക്കുന്നത്.
കുട്ടികളില്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് രോഗപ്രതിരോധ ശേഷി വളരെയധികം കുറവുള്ള അവസ്ഥയാണ് കാണുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ചില കാര്യങ്ങള്‍ തിരിച്ചറിഞ്ഞാല്‍ കുഞ്ഞുങ്ങളില്‍ ഉണ്ടാവുന്ന പല രോഗങ്ങളേയും പാടേ അകറ്റാന്‍ കഴിയും. ഭക്ഷണത്തിന്റെ കാര്യത്തിലാണെങ്കിലും കുഞ്ഞിന് കൊടുക്കുന്ന ഓരോ വസ്തുക്കളുടെ കാര്യത്തിലാണെങ്കിലും വളരെ ശ്രദ്ധ ആവശ്യമാണ്.
കുഞ്ഞുങ്ങളെ ബാധിക്കുന്ന അസുഖങ്ങളില്‍ പ്രധാനമാണ് ചുമ. ജലദോഷത്തോടൊപ്പം കുഞ്ഞിനെ ബാധിക്കുന്ന സാധാരണ ചുമ മാത്രമല്ല മറ്റ് നിരവധി ചുമകളുമുണ്ട്. ഇവ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കണം. കാരണം കുഞ്ഞിലുണ്ടാവുന്ന ചില ചുമകളെങ്കിലും അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വില്ലനായി മാറുന്നുണ്ട്. ഇത്തരത്തില്‍ ഏതൊക്കെ ചുമകളാണ് കുഞ്ഞിനെ കൂടുതല്‍ ആരോഗ്യ പ്രതിസന്ധിയിലാക്കുന്നത് എന്ന് നോക്കാം.
ഉറക്കെയുള്ള ചുമ
കുഞ്ഞിന്റെ ചുമ ഉച്ചത്തിലാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. രോഗപ്രതിരോധ ശേഷി കുറയുന്ന അവസ്ഥയിലാണ് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഈ ചുമയെ ഗൗരവത്തില്‍ എടുക്കേണ്ടതാണ്. അല്ലെങ്കില്‍ ഇത് കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുന്നു. പകല്‍ നേരങ്ങളിലാണ് ഇത്തരം ചുമകള്‍ കുഞ്ഞിനെ ബാധിക്കുന്നത്.
കഫത്തോട് കൂടിയ ചുമ
കഫത്തോട് കൂടിയ ചുമയാണെങ്കിലും സൂക്ഷിക്കേണ്ടതാണ്. ഇത്തരം ചുമയാണെങ്കില്‍ പിന്നാലെ ജലദോഷവും അണുബാധയും ഉണ്ടാവുന്നതിനുള്ള സാധ്യതയും കൂടുതലാണ്. മാത്രമല്ല കുഞ്ഞില്‍ വിശപ്പ് കുറയാനും സാധ്യതയുണ്ട്. മൂന്നോ നാലോ ദിവസം കഴിയുമ്പോള്‍ ഈ അവസ്ഥ തനിയെ മാറുന്നു. കുഞ്ഞുങ്ങളിലും ചെറിയ കുട്ടികളിലും ഇത്തരത്തിലുള്ള ചുമയാണ് കൂടുതലായി കാണപ്പെടുന്നത്. ഇത് അത്ര വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നില്ല. മഞ്ഞുകാലത്താണ് ഇത്തരത്തിലുള്ള ചുമ കുഞ്ഞുങ്ങളില്‍ ഉണ്ടാവുന്നത്.
രാത്രിയിലെ ചുമ
രാത്രി സമയത്ത് കുഞ്ഞുങ്ങളില്‍ ചുമ കൂടുതലായി കാണുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത്തരത്തിലുള്ള ചുമ ഏത് സമയത്തും കൂടുതല്‍ കുഴപ്പത്തിന് വഴിവെക്കും. വരണ്ട ചുമയായാണ് ഇത് കണക്കാക്കുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും ആസ്ത്മ, അല്‍പം ഗുരുതരമായ ആരോഗ്യാവസ്ഥ, ശ്വാസതടസം, അലര്‍ജി എന്നിവ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കുഞ്ഞിന്റെ ആരോഗ്യത്തെ കുഴപ്പിലാക്കുന്ന അവസ്ഥയാണ് ഈ ചുമ.
ഇടക്കിടെയുള്ള ചുമ
ഇടക്കിടെയുള്ള ചുമയാണ് പലപ്പോഴും കുഞ്ഞിനെ വലക്കുന്നത്. ഇതോടൊപ്പം പനിയും, പേശിവേദനയും ഉണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം അണുബാധ കൊണ്ടുണ്ടാവുന്ന രോഗങ്ങളുടെ തുടക്കമായിരിക്കും പലപ്പോഴും ഇത്തരത്തിലുള്ള ഇടവിട്ടുള്ള ചുമ എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വൈറസ് ഇന്‍ഫെക്ഷന്‍ ഇവയില്‍ ഒന്ന് മാത്രമാണ്. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് വേണം കുഞ്ഞിന് വേണ്ട ചികിത്സ നല്‍കാന്‍. ചുമ മാറാതെ കൂടുതല്‍ ദിവസങ്ങള്‍ നില്‍ക്കുകയാണെങ്കില്‍ അത് പലപ്പോഴും കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയായി മാറുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.
ശ്വാസം മുട്ടലോടെയുള്ള ചുമ
ചുമക്ക് ശേഷം പല കുട്ടികളിലും ശ്വാസം മുട്ടല്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം ചുമകളെ അല്‍പം ശ്രദ്ധിക്കണം. കാരണം ബ്രോങ്കൈറ്റിസ് പോലുള്ള അസ്വസ്ഥതകളുടെ തുടക്കമാവാം ഇത്. ചെറിയ കുട്ടികളില്‍ വരെ ഈ അസ്വസ്ഥത കാണപ്പെടുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് തുടക്കത്തിലേ മാറ്റാന്‍ പ്രയാസമായിരിക്കും.
വില്ലന്‍ ചുമ
വില്ലന്‍ ചുമയാണ് മറ്റൊന്ന്. കുട്ടികളിലെല്ലാം ഇത് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ശ്വാസമെടുക്കുന്ന ആ ചെറിയ സമയത്ത് പോലും ഇരുപതില്‍ കൂടുതല്‍ തവണയാണ് കുഞ്ഞ് ചുമക്കുന്നത്. ഇത് പലപ്പോഴും കുഞ്ഞില്‍ ശ്വാസ തടസ്സം പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ബാക്ടീരിയയാണ് ഇതിന്റെ പ്രധാന കാരണം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.