Accidental Death | പാലോട് ബസും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന പാതയില്‍ പാലോട് സാമി മുക്കില്‍ ബസും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടമുണ്ടായത്. പുനലൂര്‍ സ്വദേശി വിഷ്ണു (25) വും ഒപ്പം ബൈകിലുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്.

Aster mims 04/11/2022
Accidental Death | പാലോട് ബസും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എതിര്‍ ദിശകളില്‍ നിന്നെത്തിയ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക് പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിനായി മോര്‍ചറിയിലേക്ക് മാറ്റി.

Keywords: Two youths died in road accident, Thiruvananthapuram, News, Local News, Accidental Death, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia