Obituary | കോതമംഗലത്തുണ്ടായ വാഹനാപകടത്തില്‍ ബൈക് യാത്രക്കാരായ യുവാക്കള്‍ക്ക് ദാരുണാന്ത്യം; മൃതദേഹങ്ങള്‍ കണ്ടെത്തിയത് സമീപത്തെ കാനയില്‍ തെറിച്ചുവീണനിലയില്‍

 


ADVERTISEMENT

തൊടുപുഴ: (KVARTHA) കോതമംഗലം - നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ വാഹനാപകടത്തില്‍ ബൈക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. ഞാറയ്ക്കല്‍ എടവനക്കാട് അഴിവേലിയ്ക്കത്ത് അമാനുദ്ദീന്‍ (28), കുഴിപ്പിള്ളി സ്വദേശി മുഹമ്മദ് സാജിദ് (23) എന്നിവരാണ് മരിച്ചത്.

സമീപത്തെ കാനയില്‍ തെറിച്ചുവീണ് കിടക്കുന്ന നിലയിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിനോദയാത്രയ്ക്കായി രണ്ടു ദിവസം മുമ്പ് വീടുകളില്‍നിന്നും പുറപ്പെട്ടതാണ് ഇവരെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കോതമംഗലം ഭാഗത്തുനിന്നും ആലുവ ഭാഗത്തേക്കു പോകുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് സൂചന.

Obituary | കോതമംഗലത്തുണ്ടായ വാഹനാപകടത്തില്‍ ബൈക് യാത്രക്കാരായ യുവാക്കള്‍ക്ക് ദാരുണാന്ത്യം; മൃതദേഹങ്ങള്‍ കണ്ടെത്തിയത് സമീപത്തെ കാനയില്‍ തെറിച്ചുവീണനിലയില്‍


ഞായറാഴ്ച പുലര്‍ചെ നാലു മണിയോടെ ഒരു ബൈക് പാതയോരത്തു മറിഞ്ഞു കിടക്കുന്നത് കണ്ട്, ഇതുവഴിയെത്തിയവര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ കാനയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സംഘം ഇരുവരെയും പുറത്തെടുത്ത് കോതമംഗലത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോതമംഗലം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Keywords: Two Youth Died in Road Accident, Idukki, News, Accidental Death, Obituary, Dead Body, Hospital, Police, Fire Force, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia