Arrested | പയ്യന്നൂരിലെ മലഞ്ചരക്ക് കടയിലെ കവര്‍ച: കാസര്‍കോട് സ്വദേശികളായ 2 യുവാക്കള്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പയ്യന്നൂര്‍ നഗരത്തിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ കവര്‍ച നടത്തി മൂന്നുലക്ഷത്തോളം രൂപയുടെ ചരക്ക് കടത്തിക്കൊണ്ടുപോയെന്ന കേസില്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. കവര്‍ച ആസൂത്രണം ചെയ്ത മുഖ്യസൂത്രധാരന്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. 
Aster mims 04/11/2022

കാറമേല്‍ സ്വദേശിയായ എം അമീറലിയുടെ പയ്യന്നൂര്‍ നഗരത്തിലെ മലഞ്ചരക്ക് സ്ഥാപനമായ അല്‍ അമീന്‍ ട്രേഡേഴ്സില്‍ കഴിഞ്ഞ മാസം പതിനാലിന് രാത്രിയാണ് മോഷണം നടന്നത്. കേസിലെ പ്രതികളായ എ വിനോദ്(41), അഖില്‍(36) എന്നിവരാണ് പയ്യന്നൂര്‍ എസ് ഐ എംവി ഷിജുവിന്റെയും സംഘത്തിന്റെയും പിടിയിലായത്. 

Arrested | പയ്യന്നൂരിലെ മലഞ്ചരക്ക് കടയിലെ കവര്‍ച: കാസര്‍കോട് സ്വദേശികളായ 2 യുവാക്കള്‍ അറസ്റ്റില്‍

അഖിലിനെ തളിപറമ്പില്‍ നിന്നും വിനോദിനെ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് പിടികൂടിയത്. അല്‍ അമീന്‍ ട്രേഡേഴ്സിന്റെ പിന്‍വശത്തെ ചുമര്‍ തുരന്ന് കല്ല് ഇളക്കിമാറ്റിയാണ് വാതില്‍ തകര്‍ത്ത് അകത്തു കയറിയ പ്രതികള്‍ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ചത്. 

ഇവിടെ നിന്നും ഒന്നര ക്വിന്റല്‍ കുരുമുളക്, നാല് ക്വിന്റല്‍ അടയ്ക്ക, ചാക്കുകളില്‍ നിറച്ചുവെച്ച കൊപ്രശേഖരം, അഞ്ച് ബോക്സ് വെളിച്ചെണ്ണ തുടങ്ങി മൂന്നുലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതികള്‍ ഓടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോയത്. പ്രതികളെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  Two youth arrested in robbery case, Kannur, News, Robbery, Arrest, Police, Kasaragod, Court, Remand, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia