സഹോദരങ്ങള്‍ കുളത്തില്‍ വീണ് മരിച്ചു

 


ADVERTISEMENT

ഇടുക്കി: (www.kvartha.com 15.09.15) മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് സഹോദരങ്ങള്‍ കുളത്തില്‍ വീണ് മരിച്ചു.നെടുങ്കണ്ടം മാവടി കുടിയിരുപ്പില്‍ സുനിലിന്റെ മക്കളായ ആന്‍മരിയ(4),ഇമ്മാനുവല്‍(2)എന്നിവരാണ് മരിച്ചത്.

രാവിലെ 10 മണിയോടെ മൂത്തകുട്ടിയെ അംഗന്‍വാടിയില്‍ വിടുന്നതിനായി ഒരുക്കി നിര്‍ത്തിയതിന് ശേഷം തുണി അലക്കാന്‍ പോയ അമ്മ റീന തിരികെ വരുമ്പോള്‍ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ പുരയിടത്തില്‍ നിന്നും അന്‍പത് മീറ്റര്‍ അകലെയുള്ള അഞ്ച് അടി താഴ്ചയുള്ള ചെറിയ കുളത്തില്‍ മുങ്ങി കിടക്കുന്നതായി കണ്ടത്.

റീനയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടികളെ കുളത്തില്‍ നിന്നും പുറത്തെടുത്ത് നെടുങ്കണ്ടത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സഹോദരങ്ങള്‍ കുളത്തില്‍ വീണ് മരിച്ചു


Also Read:
സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് ജീവനക്കാരനെ ഇടിക്കട്ടകൊണ്ട് അക്രമിച്ചു

Keywords:  Brothers, Mother, Hospital, Idukki, Treatment, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia