Accident | തളിപറമ്പില്‍ സീബ്രാലൈന്‍ മുറിച്ചു കടക്കുന്നതിനിടെ രണ്ടു സ്ത്രീകളെ കാറിടിച്ചു തെറിപ്പിച്ചു

 


തളിപ്പറമ്പ: (www.kvartha.com) ദേശീയ പാതയിലെ സീബ്രാ ലൈന്‍ മുറിച്ചു കടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ കാര്‍ ഇടിച്ച് തെറിപ്പിച്ചു. ചപ്പാരപ്പടവ് സ്വദേശി ചന്ദ്രമതി, തളിപ്പറമ്പ് സ്വദേശി നമിത എന്നിവര്‍ക്കാണ് കാറിടിച്ച് പരിക്കേറ്റത്. 
     
Accident | തളിപറമ്പില്‍ സീബ്രാലൈന്‍ മുറിച്ചു കടക്കുന്നതിനിടെ രണ്ടു സ്ത്രീകളെ കാറിടിച്ചു തെറിപ്പിച്ചു

ശനിയാഴ്ച  വൈകുന്നേരം ഇവര്‍ സീബ്രാ ലൈനിന് സമീപത്ത് കൂടി റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരേയും തളിപ്പറമ്പിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം സീബ്രാ ലൈന്‍ മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബൈക് ഇടിച്ച് തെറിപ്പിച്ചിരുന്നു. ഈ വിദ്യാര്‍ഥിനി ഇപ്പോഴും ചികിത്സയിലാണ്. തലനാരിഴയ്ക്കാണ് വിദ്യാര്‍ഥിനി രക്ഷപ്പെട്ടത്. തളിപറമ്പില്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പൊലിസ് കര്‍ശന നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്ന ആരോപണം പ്രദേശവാസികള്‍ക്കുണ്ട്.



Keywords: Kerala News, Kannur News, Malayalam News, Taliparamba News, Accident, Two woman being hit by car on zebra crossing in Taliparamba.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia