Drowned | കോട്ടയത്ത് കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ തോട്ടില്‍ മുങ്ങി മരിച്ചു
Dec 20, 2022, 20:45 IST
ADVERTISEMENT
കോട്ടയം: (www.kvartha.com) കോട്ടയം പാദുവയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ തോട്ടില്‍ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ (21), വര്‍കല സ്വദേശി വജന്‍ (21) എന്നിവരാണ് മരിച്ചത്. മീനച്ചിലാറിന്റെ കൈവഴിയായ പന്നകം തോട്ടില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം.
കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ തോട്ടില്‍ മുങ്ങിത്താഴുകയായിരുന്നു. അവശനിലയിലായ വിദ്യാര്‍ഥികളെ ഉടന്‍തന്നെ പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാലംഗ സംഘമാണ് തോട്ടില്‍ കുളിക്കാനിറങ്ങിയത്. പാദുവയില്‍ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇവര്‍. കൊല്ലം ട്രാവന്‍കൂര്‍ നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.
Keywords: Two Students Drown In Lake, Kottayam, News, Drowned, Students, Accidental Death, Hospital, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

