ഇടിമിന്നലേറ്റ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 20.11.2019) ഇടിമിന്നലേറ്റ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കണ്ണൂര്‍ ചൊക്ലി പുല്ലൂക്കര മുക്കില്‍പീടികയിലെ കിഴക്കെ വളപ്പില്‍ മഹമൂദ്-ഷാഹിദ ദമ്പതികളുടെ മകന്‍ ഫഹദ് (17), ആനക്കെട്ടിയതില്‍ പൂക്കോം മൊട്ടമ്മലില്‍ റഹീം-നൗഫീല ദമ്പതികളുടെ മകന്‍ സമീന്‍ (18) എന്നിവരാണ് മരിച്ചത്.

ക്രിക്കറ്റ് കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ ബുധനാഴ്ച വൈകീട്ട് ആറരമണിയോടെ കൊച്ചിയങ്ങാടിയില്‍വെച്ചാണ് ഇരുവര്‍ക്കും മിന്നലേറ്റത്. ഉടന്‍ ചൊക്ലി മെഡിക്കല്‍ സെന്ററിലും പിന്നീട് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഫഹദ് ഡിഗ്രി വിദ്യാര്‍ത്ഥിയും സമീന്‍ ചോതാവൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയുമാണ്.

മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. വ്യാഴാഴ്ച ഉച്ചയോടെ പുല്ലൂക്കര പാറാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഇടിമിന്നലേറ്റ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, News, Kannur, Death, Youth, Lightning, Cricket, hospital, Students, Two students died of lightning
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia