ഇടുക്കി: (www.kvartha.com 09.12.2021) പെരുവന്താനം അമലഗിരിയില്‍ വാഹനാപകടത്തില്‍ രണ്ട് ശബരിമല തീര്‍ഥാടകര്‍ മരിച്ചു. ആന്ധ്രാപ്രദേശ് കര്‍ണൂല്‍ സ്വദേശികളായ ആദി നാരായണും ഈശ്വരപ്പയുമാണ് മരിച്ചത്. തീര്‍ഥാടകരുടെ ഇടയിലേയ്ക്ക് തീര്‍ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
നിര്‍ത്തിയിട്ടിരുന്ന ട്രാവലറിന്റെ പുറകില്‍ നിന്നിരുന്നവരുടെ ഇടയിലേയ്ക്കാണ് ബസിടിച്ച് കയറിയത്. കാറുമായി കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് ട്രാവലറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു. ഇവര്‍ക്കിടയിലേയ്ക്കാണ് ബസിടിച്ച് കയറിയത്. എതിരെ വന്ന ലോറിയെ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.
അപകടത്തില്‍ നിന്ന് തലനാരിഴ്ക്ക് തൊട്ടു മുന്നിലെ കാറിലുണ്ടായിരുന്ന മലയാളി ദമ്പതികള്‍ രക്ഷപ്പെട്ടു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.