കോഴിക്കോട് 20 കിലോയുടെ കഞ്ചാവ് പിടിച്ചെടുത്തു; ബ്യൂടി പാര്‍ലര്‍ നടത്തിയിരുന്ന യുവതിയടക്കം 2 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കോഴിക്കോട്: (www.kvartha.com 30.08.2021) കോഴിക്കോട് കുന്ദമംഗലത്ത് വന്‍ കഞ്ചാവ് വേട്ട. 20 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയിലായി. പിടിയിലായവരില്‍ ഒരാള്‍ സ്ത്രീയാണ്. ലീന, സനല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

ലോക് ഡൗണ്‍ കാലത്താണ് പ്രതികള്‍ കഞ്ചാവ് കടത്ത് തുടങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനായി കോഴിക്കോട് ചേവരമ്പലത്ത് വീട് വാടകയ്ക്ക് എടുത്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. കഞ്ചാവ് കടത്താനായി ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ നമ്പര്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഗുഡ്‌സ് ഓടോ റിക്ഷയുടെ നമ്പറാണ് ഇവര്‍ ഉപയോഗിച്ചത്.
Aster mims 04/11/2022

കോഴിക്കോട് 20 കിലോയുടെ കഞ്ചാവ് പിടിച്ചെടുത്തു; ബ്യൂടി പാര്‍ലര്‍ നടത്തിയിരുന്ന യുവതിയടക്കം 2 പേര്‍ അറസ്റ്റില്‍


പിടിയിലായ ലീന തൃശൂരില്‍ ബ്യൂടി പാര്‍ലര്‍ നടത്തിയിരുന്ന വ്യക്തിയാണ്. ഇവരോടൊപ്പം പിടിയിലായ സനല്‍, ലീന നടത്തിയിരുന്ന ബ്യൂടി പാര്‍ലറിന് സമീപത്തെ ബേകറിയിലെ ജീവനക്കാരനായിരുന്നു.

Keywords:  News, Kerala, Kozhikode, State, Two persons, including a woman, were arrested with 20 kg of cannabis in Kozhikode
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia