Arrested | 'കണ്ണൂരില്‍ ഗുണ്ടാവിളയാട്ടം, ബിവറേജ് സ് ജീവനക്കാരെ അക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍'


കേസെടുത്തത് വധശ്രമത്തിന്
അക്രമം വരി നില്‍ക്കാതെ മദ്യം വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ ചോദ്യം ചെയ്തതിന്
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ നഗരഹൃദയത്തിലെ സര്‍കാര്‍ ബിവറേജ് സ് ഔട് ലെറ്റില്‍ വരി നില്‍ക്കാതെ മദ്യം വാങ്ങാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്ത ജീവനക്കാരെ ഇരുമ്പ് പൈപും സോഡാ കുപ്പിയും കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഇവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്.
പാറക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ് സ് കോര്‍പറേഷന്റെ ഷോപ് ഇന്‍ ചാര്‍ജ് കണ്ണൂര്‍ സിറ്റി ശ്രീലക്ഷ്മിയിലെ ജീവനക്കാരായ വി സുബീഷ്(39), സഹജീവനക്കാരി വത്സല(30) എന്നിവരെ മദ്യം വാങ്ങാനെത്തിയ ചാലാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെപി അയ്യൂബും എംഡി ജിത്തും ചേര്‍ന്ന് അക്രമിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. ഇവരെ കണ്ണൂര്‍ നഗരത്തില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഉച്ചയോടെ സ്ഥാപനത്തിലെത്തിയ പ്രതികള്‍ വരി നില്‍ക്കാതെ മദ്യം വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ അതിനെ ചോദ്യം ചെയ്തിരുന്നു. ഈ സമയം നിങ്ങള്‍ കടപൂട്ടി തിരിച്ചു പോകില്ലെന്നും കാണിച്ച് തരാമെന്നും ഭീഷണിപ്പെടുത്തി പോയവര്‍ രാത്രി പത്തരയോടെ എത്തി സുബീഷിനെ ഇരുമ്പ് പൈപ്, സോഡാ കുപ്പി എന്നിവ കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.
ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് വത്സലയ്ക്ക് അടിയും ചവിട്ടുമേറ്റത്. തലയ്ക്ക് സാരമായി പരുക്കേറ്റ സുബീഷ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.