Obituary | കോട്ടയത്ത് ഇടിമിന്നലില്‍ രണ്ട് പേര്‍ മരിച്ചു

 


ADVERTISEMENT

കോട്ടയം: (www.kvartha.com) ഇടിമിന്നലില്‍ രണ്ടു പേര്‍ മരിച്ചു. മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തില്‍ സുനില്‍ (45), സുനിലിന്റെ സഹോദരീ ഭര്‍ത്താവ് നിലയ്ക്കല്‍ നാട്ടുപറമ്പില്‍ ഷിബു(43) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടു കൂടിയായിരുന്നു അപകടം നടന്നത്. മഴയില്ലാതെ ഉണ്ടായ ഇടിമിന്നലില്‍ ആണ് രണ്ടുപേരുടെ ജീവന്‍ പൊലിഞ്ഞത്.

Obituary | കോട്ടയത്ത് ഇടിമിന്നലില്‍ രണ്ട് പേര്‍ മരിച്ചു

കുടുംബ വീടിന്റെ സമീപം സ്ഥലം വീതം വയ്ക്കുന്ന നടപടികളുമായി അളന്നു തിട്ടപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇരുവര്‍ക്കും ഇടിമിന്നലേല്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ രണ്ടു പേരും മരിച്ചു. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Keywords:  Two people died in Kottayam due to lightning, Kottayam, News, Dead, Dead Body, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia