Arrested | 'ക്ഷണിക്കാത്ത വിവാഹത്തിനെത്തി ഭക്ഷണം കഴിച്ച ശേഷം കല്യാണ മണ്ഡപത്തില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്ത്രീകള്‍ ഉള്‍പെടെയുള്ളവര്‍ക്ക് നേരെ ആക്രമണം'; 2 പേര്‍ അറസ്റ്റില്‍

 


തിരുവനന്തപുരം: (www.kvartha.com) ക്ഷണിക്കാത്ത വിവാഹത്തിനെത്തി ഭക്ഷണം കഴിച്ച ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്ത്രീകള്‍ ഉള്‍പെടെയുള്ളവര്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കല്യാണ മണ്ഡപത്തില്‍ സംഘം ചേര്‍ന്ന് അക്രമം നടത്തുകയും വധുവിന്റെ അച്ഛനെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

Arrested | 'ക്ഷണിക്കാത്ത വിവാഹത്തിനെത്തി ഭക്ഷണം കഴിച്ച ശേഷം കല്യാണ മണ്ഡപത്തില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്ത്രീകള്‍ ഉള്‍പെടെയുള്ളവര്‍ക്ക് നേരെ ആക്രമണം'; 2 പേര്‍ അറസ്റ്റില്‍

സംഭവത്തില്‍ അയണിമൂട് സ്വദേശികളായ ബാബാജി(24), ഷൈന്‍ലി ദാസ്(19) എന്നിവരെയാണ് രണ്ടാഴ്ചയ്ക്ക് ശേഷം ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ബാലരാമപുരത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ ആറും ഏഴും പ്രതികളാണ് പിടിയിലായവര്‍. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷം 20 പേരെ പ്രതിചേര്‍ത്താണ് പൊലീസ് കേസെടുത്തത്. അക്രമത്തിന് കാരണക്കാരനായ ആള്‍ ഉള്‍പെടെയുള്ളവരെ ഇനിയും പിടികൂടിയിട്ടില്ല.

നവംബര്‍ 12 ന് രാത്രി ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ സല്‍കാരത്തിനിടെയാണ് ഒരു സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്ത്രീകള്‍ ഉള്‍പെടെയുള്ളവരെ ആക്രമിക്കുകയും ചെയ്തത്. ആദ്യം പൊലീസ് എത്തി സംഘത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും അടി തുടര്‍ന്നതോടെ കൂടുതല്‍ പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയായിരുന്നു.

പൊലീസിന്റെ മുന്നില്‍ വരെ സംഘം അക്രമം നടത്തിയെന്ന് എഫ് ഐ ആറില്‍ പറയുന്നു. ഇവരെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാത്തത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നാലുപേരെയാണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ രണ്ടുപേര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നറിഞ്ഞ് വിട്ടയച്ചു.

Keywords: Two people arrested in case of causing problems in wedding venue, Thiruvananthapuram, News, Police, Arrested, Police, Local News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia