വനിതാ ഹോസ്‌റ്റെലിന് മുന്നില്‍ പട്ടാപ്പകല്‍ 2 പുരുഷന്‍മാരുടെ നഗ്നതാ പ്രദര്‍ശനം; മൊബൈലില്‍ ചിത്രീകരിച്ച് വിദ്യാര്‍ഥിനികള്‍; തുടര്‍ചയായുണ്ടാകുന്ന സംഭവത്തില്‍ നടപടി ഉണ്ടാകണമെന്ന് ആവശ്യം

 


പത്തനംതിട്ട: (www.kvartha.com 22.01.2022) പത്തനംതിട്ടയില്‍ വനിതാ ഹോസ്റ്റെലിന് മുന്നില്‍ പട്ടാപ്പകല്‍ രണ്ടു പുരുഷന്‍മാരുടെ നഗ്‌നതാ പ്രദര്‍ശനം. ഇരുചക്രവാഹനങ്ങളില്‍ എത്തിയ ഇരുവരും നഗ്‌നത പ്രദര്‍ശിപ്പിച്ച് പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ അശ്ലീലചേഷ്ടകള്‍ കാണിക്കുകയായിരുന്നു എന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

ഹോസ്റ്റെലിലെ വിദ്യാര്‍ഥിനികള്‍ ചിത്രീകരിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ തെളിവായി പൊലീസിന് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിക്കും 12 മണിക്കും ഇടയിലാണ് സംഭവമെന്നാണ് പരാതിയില്‍ പറയുന്നത്.

വനിതാ ഹോസ്‌റ്റെലിന് മുന്നില്‍ പട്ടാപ്പകല്‍ 2 പുരുഷന്‍മാരുടെ നഗ്നതാ പ്രദര്‍ശനം; മൊബൈലില്‍ ചിത്രീകരിച്ച് വിദ്യാര്‍ഥിനികള്‍; തുടര്‍ചയായുണ്ടാകുന്ന സംഭവത്തില്‍ നടപടി ഉണ്ടാകണമെന്ന് ആവശ്യം

മുണ്ടും ഷര്‍ടും ധരിച്ച് ബുള്ളറ്റിലും സ്‌കൂടെറിലും എത്തിയ രണ്ടു പേരാണ് വാഹനം ഹോസ്റ്റെലിന് മുന്നില്‍ നിര്‍ത്തി വസ്ത്രം മാറ്റി നഗ്‌നത പ്രദര്‍ശിപ്പിച്ചത്. ഏകദേശം 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്.

30 സെകന്‍ഡ് മുതല്‍ ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള രണ്ട് ദൃശ്യങ്ങളാണ് പൊലീസിന് നല്‍കിയത്. ഇരുവരും ഹെല്‍മെറ്റും മാസ്‌കും ധരിച്ചതിനാല്‍ ആളെ തിരിച്ചറിയാന്‍ പ്രയാസമാണ്. വാഹനങ്ങളുടെ നമ്പറും ദൃശ്യങ്ങളില്‍ വ്യക്തമല്ല.

കഴിഞ്ഞ കുറച്ചുദിവസമായി ഹോസ്റ്റെലിന് മുന്നില്‍ തുടര്‍ച്ചയായി ഇത്തരം സംഭവങ്ങളുണ്ടാകുന്നുണ്ട്. ഇതേതുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ മാനസിക വിഷമത്തിലുമായിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഏതാനം കുട്ടികള്‍ ചേര്‍ന്ന് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. പിന്നീട് ഇത് ഹോസ്റ്റെല്‍ വാര്‍ഡനെ കാണിക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

പ്രതികളെ പിടികൂടാന്‍ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. മേഖലയില്‍ വ്യാപകമായ പരിശോധന നടത്തി പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Keywords: Two man exhibit immoral parts in front of women hostel, Pathanamthitta, Pathanamthitta, News, Local News, Police, Complaint, Mobile Phone, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia