ഐ.എ­ഫ്.എ­ഫ്.കെ.യു­ടെ മ­ത്സ­ര­വി­ഭാ­ഗ­ത്തില്‍ ര­ണ്ട് മ­ല­യാ­ള­ചി­ത്ര­ങ്ങള്‍

 


ഐ.എ­ഫ്.എ­ഫ്.കെ.യു­ടെ മ­ത്സ­ര­വി­ഭാ­ഗ­ത്തില്‍ ര­ണ്ട് മ­ല­യാ­ള­ചി­ത്ര­ങ്ങള്‍
തി­രു­വ­ന­ന്ത­പുരം:   പ്രമുഖ സം­വി­ധാ­യ­കന്‍ ടി.വി. ച­ന്ദ്ര­ന്റെ ഭൂ­മി­യു­ടെ അ­വ­കാ­ശികള്‍, ന­വാ­ഗ­ത സം­വി­ധാ­യ­കന്‍ ജോ­യി മാ­ത്യു­വി­ന്റെ ഷ­ട്ടര്‍ എ­ന്നീ സി­നി­മ­ക­ളാ­ണ് പ­തി­നേ­ഴാമ­ത് രാ­ജ്യാ­ന്ത­ര ച­ല­ച്ചി­ത്രോ­ത്സ­വ­ത്തില്‍ മ­ത്സ­ര­വി­ഭാ­ഗ­ത്തില്‍ മാ­റ്റു­ര­ക്കു­ന്ന മ­ലയാ­ള ചി­ത്രങ്ങള്‍.

ജ­നകീ­യ സി­നി­മ­യി­ലൂ­ടെ മ­ല­യാ­ളി­യു­ടെ ച­ല­ച്ചി­ത്ര ഭാ­വു­കത്വം മാ­റ്റി മ­റിച്ച ജോണ്‍ എ­ബ്ര­ഹാ­മി­ന്റെ അ­മ്മ അ­റി­യാന്‍ എ­ന്ന സി­നി­മ­യില്‍ പു­രുഷ­നെ അ­വ­ത­രി­പ്പിച്ച ജോണ്‍ മാ­ത്യു­വിന്റെ സം­വി­ധാ­ന­ത്തില്‍ പുറ­ത്ത് വ­രു­ന്ന ഷ­ട്ട­റി­നെ പ്ര­തീ­ക്ഷ­യോ­ടെ­യാ­ണ് സി­നിമാ­ലോ­കം കാ­ത്തി­രി­ക്കു­ന്നത്.

എഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍ ചിത്രങ്ങള്‍ മല്‍സര വിഭാഗത്തില്‍ ഉണ്ടാ­കും. ഐ.എഫ്.എഫ്.കെ മല്‍സര വിഭാഗത്തില്‍ മൊത്തം 14 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

'മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് ഏഴു സിനിമകള്‍ തിരഞ്ഞെടുത്തു. ആകാശത്തിന്റെ നിറം, ഇത്രമാത്രം, ഒഴിമുറി, ചായില്യം, ഫ്രൈഡേ, ഈ അടുത്ത കാലത്ത്, ഇന്ത്യന്‍ റുപ്പീ എന്നീ സിനിമകളാണ് പ്രദര്‍ശിപ്പി­ക്കു­ക.

Keywords:  IFFK, Film Fest, Malayalam, Film, Kerala, Competition, Malayalam News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia