SWISS-TOWER 24/07/2023

ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരായ മൂന്നംഗ കുടുംബം കൊല്ലപ്പെട്ടു; കവര്‍ച്ചക്കിടെയെന്ന് സംശയം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരായ മൂന്നംഗ കുടുംബം കൊല്ലപ്പെട്ടു; കവര്‍ച്ചക്കിടെയെന്ന് സംശയം 

ഇടുക്കി: (www.kvartha.com 13/02/2015) അടിമാലിയില്‍ ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരായ മൂന്നംഗ കുടുംബം ഇതേ ടൂറിസ്റ്റ് ഹോമില്‍ കൊല്ലപ്പെട്ട നിലയില്‍. മൂന്നാര്‍ റോഡിലെ സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തെ രാജധാനി ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരായ അടിമാലി പാറേക്കാട്ടില്‍ കുഞ്ഞുമഹമ്മദ് (68), ഭാര്യ ഐഷുമ്മ (58) ഐഷുമ്മയുടെ മാതാവ് നാച്ചി (85) എന്നിവരാണ് കൊല്ലപ്പെട്ടത്. ഐഷുമ്മ, നാച്ചി എന്നിവരുടെ ജഡങ്ങള്‍ രാവിലെ ആറു മണിയോടെ ലോഡ്ജിനോട് ചേര്‍ന്ന താഴത്തെ നിലയിലെ മുറിയിലും കുഞ്ഞുമുഹമ്മദിന്റെ മൃതദേഹം ഒന്നര മണിക്കൂറിന് ശേഷം മുകള്‍ നിലയിലുമാണ് കണ്ടെത്തിയത്. കവര്‍ച്ചക്കിടെ കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. 

അമ്മയും മകളും ധരിച്ചിരുന്ന 25 പവനോളം സ്വര്‍ണാഭരണങ്ങള്‍ കാണാനില്ല. അലമാരകളും മറ്റും കുത്തി തുറന്ന നിലയിലാണ്. ലോഡ്ജിലെ താമസക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ സുക്ഷിക്കുന്ന രണ്ട് രജീസ്റ്റര്‍ ബുക്കുകളിലെയും താളുകള്‍ കീറിമാറ്റിയിട്ടുണ്ട്.

ഐഷുമ്മയുടെ മകന്‍ കരിമിന്റെ തമിഴ്‌നാട്ടില്‍ എന്‍ജിനിയറിംഗിന് പഠിക്കുന്ന മകന്‍ മാഹിന്‍ രാവിലെ ആറോടെ വീട്ടിലെത്തിയപ്പോഴാണ് ഐഷുമ്മയെയും നാച്ചിയെയും മരിച്ച നിലയില്‍ കാണുന്നത്. കയറിചെല്ലുന്ന ആദ്യത്തെ മുറിയില്‍ ഇടതു നെറ്റിയില്‍ രക്തം വാര്‍ന്ന നിലയില്‍ തറയില്‍ കിടക്കുകയായിരുന്നു ഐഷയുടെ മൃതദേഹം. തൊട്ടടുത്ത മുറിയില്‍ കട്ടിലില്‍ വായില്‍ രക്തമൊഴുകുന്ന നിലയില്‍ കമഴ്ന്ന നിലയില്‍ നാച്ചിയുടെ ജഡവും കിടന്നിരുന്നു. സ്ഥലത്തെത്തിയ പോലീസ് ആദ്യം കുഞ്ഞുമുഹമ്മദിന്റെ ജഡം കണ്ടില്ല. ഇതോടെ കുഞ്ഞുമുഹമ്മദിനെ കാണാനില്ലെന്ന വാര്‍ത്ത പരന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് മുകള്‍ നിലയില്‍ ഇയാളുടെ   മൃതദേഹം  കാണുന്നത്. കൈയും കാലും കൂട്ടിക്കെട്ടി വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം.
ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരായ മൂന്നംഗ കുടുംബം കൊല്ലപ്പെട്ടു; കവര്‍ച്ചക്കിടെയെന്ന് സംശയം

എട്ട് വള, അഞ്ചരപ്പവന്‍ തൂക്കം വരുന്ന മാല, മറ്റ് സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് കാണാതായത്. അലമാര കുത്തിതുറന്ന് പരിശോധിച്ച നിലയിലാണ്. ഇടുക്കി ജില്ലാ പോലീസ് മേധാവി അലക്‌സ്.എം.വര്‍ക്കിയും ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രനും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ലോഡ്ജില്‍ സമീപദിവസങ്ങളില്‍ താമസിച്ചവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. താമസക്കാരുടെ രജിസ്റ്ററിന്റെ പേജ് കീറിയതാണ് അന്വേഷണം ഈ വഴിക്ക് നീങ്ങാന്‍ കാരണം. ദമ്പതികളുടെ ബന്ധുവിന്റെ വകയായ ലോഡ്ജ് വര്‍ഷങ്ങളായി ഇവര്‍ നടത്തിവരികയാണ്. 15 മുറികളും ഒരു ഡോര്‍മിറ്ററിയുമാണ് ടൂറിസ്റ്റ് ഹോമിലുളളത്. കരിം, ലൈല, റഷീദ് എന്നിവരാണ് ഐഷുമ്മ-കുഞ്ഞുമഹമ്മദ് ദമ്പതികളുടെ മക്കള്‍.

Keywords:   Idukki, Murder, Killed, Obituary, Theft, Kerala,  Robbery, Tourist Home,  3 found killed.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia