ഇടിമിന്നലേറ്റ് അധ്യാപകനും വിദ്യാര്‍ത്ഥിയും മരിച്ചു; മൂന്ന് കുട്ടികള്‍ക്ക് പരിക്ക്

 


ADVERTISEMENT

തിരുവനന്തപുരം(www.kvartha.com 15.04.2014) ഇടിമിന്നലേറ്റ് പാരലന്‍ കോളജ് അധ്യാപകനും വിദ്യാര്‍ത്ഥിയും മരിച്ചു. ബാലരാമപുരം താന്നിവിള ചാത്തലമ്പാട്ടുകോണം ലാല്‍ നിവാസില്‍അധ്യാപകനായ ഹരിലാലും(24), കോഴിക്കോട് പെരുമണ്ണ മാവൂര്‍ പറമ്പില്‍ കൃഷ്ണന്റെ മകന്‍ അഭിനവ് (12)മാണ് മരിച്ചത്.  ഹരിലാലിനൊപ്പമുണ്ടായിരുന്ന വൈശാക് കൃഷ്ണ(11), ആര്യശ്രീ(17) സുബാഷ്(15) എന്നീ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക്  പരിക്കേറ്റിട്ടുണ്ട്.

ഇടിമിന്നലേറ്റ് അധ്യാപകനും വിദ്യാര്‍ത്ഥിയും മരിച്ചു; മൂന്ന് കുട്ടികള്‍ക്ക് പരിക്ക് തിങ്കളാഴ്ച വൈകുന്നേരം ചാത്തലമ്പാട്ടെ  ഒരുട്യൂഷന്‍ സെന്ററില്‍ ക്ലാസെടുത്തുകൊണ്ടു നില്‍ക്കുമ്പോഴാണ് അപകടം. ഹരിലാല്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റുള്ളവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വീടിന്റെ അടുക്കളഭാഗത്ത് നില്‍ക്കുമ്പോഴാണ് അഭിനവിന് മിന്നലേറ്റത്.കുറ്റിക്കാട്ടൂര്‍ ഗവ. ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിനവ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala,Obituary, Teacher and Student, Injured in 3 Students, Balaramapuram, Thiruvananthapuram, Kozikode
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia