Arrested | പിണറായിയിലെ ജ്വലറി മോഷണ ശ്രമം; രണ്ടാം പ്രതിയും അറസ്റ്റില്‍
Nov 4, 2023, 21:21 IST
തലശ്ശേരി: (KVARTHA) പിണറായി ടൗണില്‍ വെച്ച് ജ്വലറിയുടെ മുന്‍വശത്തെ ഷടറിന്റെ(Shatter)പൂട്ട് മുറിച്ച് കുത്തി തുറന്ന് മോഷണശ്രമം നടത്തിയെന്ന സംഭവത്തില്‍ രണ്ടുപേരെ പിണറായി പൊലീസ് അറസ്റ്റ് ചെയ്തു. തയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാഹിദ് അഫ്രീദ്(24), കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ നിസാമുദ്ദീന്‍(23) എന്നിവരാണ് പിടിയിലായത്. രാത്രി കാല പരിശോധനക്കിടയില്‍ ശനിയാഴ്ച പുലര്‍ചെ 2:30 മണിയോടെയായിരുന്നു സംഭവം.
പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ ശാഹിദ് അഫ്രീദ് സംഭവ സ്ഥലത്ത് നിന്ന് തന്നെ പിടിയിലായിരുന്നു. കൂടെ ഉണ്ടായിരുന്ന നിസാമുദ്ദീന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂര്‍ സിറ്റി പൊലീസിന്റെ സഹായത്തോടെ ശനിയാഴ്ച(04.11.2023) രാവിലെ പതിനൊന്നരയോടെ നിസാമുദ്ദീനെ പിടികൂടിയത്.
പിണറായി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ബാവിഷ്, സബ് ഇന്‍സ്പെക്ടര്‍ വികാസ്, സിപിഒ ലിജു, റശിന്‍, ഡ്രൈവര്‍ സിപിഒ നിബിന്‍ ബാബു, ഹോം ഗാര്‍ഡ് സൂരജ് എന്നിവരാണ് പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Keywords: Two held for robbery attempt at jewelry shop, Kannur, News, Police, Arrested, Accused, Robbery, Jewelry Shop, Rescued, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.