Arrested | മരപ്പട്ടിയെ കൊന്ന് കറിവച്ചെന്ന സംഭവത്തില്‍ 2പേര്‍ പിടിയില്‍; ശരീരഭാഗങ്ങളും, കൊല്ലാനുപയോഗിച്ച കത്തിയും പിടിച്ചെടുത്തു

 


ADVERTISEMENT

കൊല്ലം: (www.kvartha.com) മരപ്പട്ടിയെ കൊന്ന് കറിവച്ചെന്ന സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കൊല്ലം കുന്നത്തൂര്‍ സ്വദേശികളായ രതീഷ് കുമാര്‍, രഞ്ജിത് കുമാര്‍ എന്നിവരാണ് പിടിയിലായത്. കോന്നിയില്‍ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്.

വനംവകുപ്പിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മരപ്പട്ടിയെ കറിവച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരപ്പട്ടിയെ പാകം ചെയ്ത് കറിയാക്കിയത്, മരപ്പട്ടിയുടെ ശരീരഭാഗങ്ങള്‍, കൊല്ലാനുപയോഗിച്ച കത്തി എന്നിവ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

Arrested | മരപ്പട്ടിയെ കൊന്ന് കറിവച്ചെന്ന സംഭവത്തില്‍ 2പേര്‍ പിടിയില്‍; ശരീരഭാഗങ്ങളും, കൊല്ലാനുപയോഗിച്ച കത്തിയും പിടിച്ചെടുത്തു

ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ പ്രതികളില്‍ ഒരാള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മറ്റേയാളെ വിളിച്ചുവരുത്തുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

വിത്ത് വ്യാപനം, പാരിസ്ഥിതിക സന്തുലനം എന്നിവയ്ക്ക് സഹായിക്കുന്ന വന്യമൃഗമാണ് മരപ്പട്ടി. ഇവയെ വേട്ടയാടിയാല്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ലഭിക്കുക.

Keywords:  Two held for killing civet cat, eating its meat, Kollam, News, Arrested, Forest, Complaint, Food, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia