പത്തനംതിട്ടയില്‍ നിന്നും കാണാതായ 3 പെണ്‍കുട്ടികളില്‍ 2 പേര്‍ ട്രെയിന്‍തട്ടി മരിച്ചനിലയില്‍
Jul 13, 2015, 11:35 IST
പാലക്കാട്: (www.kvartha.com 13/07/2015) പത്തനംതിട്ടയിലെ കോന്നിയില്‍ നിന്നും കഴിഞ്ഞദിവസം കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികളായ മൂന്ന് പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ ട്രെയിന്‍തട്ടി മരിച്ചനിലയില്‍. ഒറ്റപ്പാലത്തിനടുത്ത് പൂക്കാട്ടുകുന്നിലാണ് തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ രണ്ടു പെണ്‍കുട്ടികളെയും തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ ആതിര, രാജി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആര്യ എന്ന പെണ്‍കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്കു ശരീരമാസകലം പരിക്കേറ്റ ആര്യയുടെ നില അതീവഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
മരിച്ച രണ്ടുപേരില്‍ ഒരാളുടെ ശരീരം മുഴുവന്‍ ചിന്നഭിന്നമായ നിലയിലാണ്. പരിക്കേറ്റ ആര്യ എന്ന പെണ്‍കുട്ടിയെ ഉടന്‍ തൃശൂര്‍ മെഡിക്കല്‍കോളജിലേക്കു മാറ്റുകയുമായിരുന്നു. പിന്നീട് പോലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍കോളജിലേക്കു മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രെയിനില്‍നിന്നു വീണാണ് അപകടമുണ്ടായതെന്നാണ് സൂചന.
കോന്നിയില്‍ നിന്നും കഴിഞ്ഞ ദിവസമാണ് മൂന്ന് പെണ്‍കുട്ടികളെ കാണാതായത്. മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞ് കോന്നി സിഐ ബിഎസ് സജിമോന്റെ നേതൃത്വത്തിലുള്ള സംഘം ഒറ്റപ്പാലത്തേക്ക് തിരിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടികളെ കാണാതായത്. സ്‌കൂളില്‍ പോയ കുട്ടികളെ തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളുമായി ബന്ധപ്പെട്ടപ്പോഴാണ് കുട്ടികള്‍ സ്‌കൂളിലെത്താത്ത വിവരം അറിയുന്നത്. പഠിക്കാന്‍ സമര്‍ത്ഥരായ കുട്ടികള്‍ അസുഖം കാരണമാണ് സ്‌കൂളിലെത്താത്തതെന്നായിരുന്നു അധികൃതര്‍ കരുതിയിരുന്നത്. എന്നാല്‍ കുട്ടികളുടെ വീട്ടില്‍ നിന്നും ഫോണ്‍ വന്നതോടെയാണ് അടുത്ത സവുഹൃത്തുക്കളായിരുന്ന മൂവരേയും കാണാതാവുകയാണെന്ന വിവരം മനസിലാവുന്നത്.
വാര്‍ത്ത പരന്നതോടെ നാട്ടുകാരും പോലീസും പ്രദേശം മുഴുവനും അരിച്ചുപെറുക്കിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികള്‍ റെയില്‍വേ സ്റ്റേഷനിലെത്തി ഡെല്‍ഹിക്ക് പോകാന്‍ ടിക്കറ്റെടുത്തതായി ആറോ പറഞ്ഞറിയുന്നത്. എന്നാല്‍ പോലീസിന് കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അപ്പോഴാണ് മാവേളിക്കരയില്‍ വെച്ച് കുട്ടികളെ കണ്ടെത്തിയതായി സൂചന ലഭിച്ചത്. പോലീസ് അവിടെയും തെരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. കുട്ടികളുടെ കയ്യില്‍ ഫോണ്‍ ഇല്ലാത്തതും അന്വേഷണത്തിന് തടസമായിരുന്നു. അതിനിടെയാണ് തിങ്കളാഴ്ച കുട്ടികളെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.
Also Read: ഓട്ടോയില്‍ കഞ്ചാവും ചരസും കടത്തിയ ഡ്രൈവര്‍ പിടിയില്‍
Keywords: Two girls found dead on rail track in Palakkad, palakkad, Plus Two student, Injured, hospital, Treatment, Police, Dead Body, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.