മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചതായി സംശയം; ആലപ്പുഴയില്‍ സുഹൃത്തുക്കളായ 2പേര്‍ മരിച്ചനിലയില്‍

 


ആലപ്പുഴ: (www.kvartha.com 24.05.2021) മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചതായി സംശയം. ആലപ്പുഴയില്‍ സുഹൃത്തുക്കളായ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ തുറവൂര്‍ കുത്തിയതോടില്‍ കൈതവളപ്പില്‍ സ്റ്റീഫന്‍(47), കുത്തിയതോട് കൊല്ലശ്ശേരി ബൈജു(50) എന്നിവരാണ് മരിച്ചത്. രണ്ടു പേരെയും വീടുകളിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചതായി സംശയം; ആലപ്പുഴയില്‍ സുഹൃത്തുക്കളായ 2പേര്‍ മരിച്ചനിലയില്‍

ഇരുവരും മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചതാകാമെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വീട്ടില്‍നിന്ന് സാനിറ്റൈസറിന്റെ കുപ്പികളും കണ്ടെടുത്തിരുന്നു. പോസ്റ്റുമോര്‍ടവും വിശദമായ പരിശോധനയും കഴിഞ്ഞതിന് ശേഷമേ മരണകാരണത്തില്‍ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ എന്നാണ് പൊലീസിന്റെ പ്രതികരണം.

സുഹൃത്തുക്കളായ ബൈജുവും സ്റ്റീഫനും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ഇരുവരും മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചോ എന്നാണ് സംശയിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് ബൈജുവിനെ സ്വന്തം വീട്ടില്‍ ബോധരഹിതനായി കണ്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ ബൈജുവിനെ തുറവൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. തൊട്ടുപിന്നാലെ സ്റ്റീഫനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ കുത്തിയതോട് പൊലീസ് പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Keywords:  Two found dead in Alappuzha; Police suspects they drunk sanitizer, Alappuzha, News, Local News, Dead Body, Police, Friends, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia